ഗൾഫ് മാധ്യമം െഎ.പി.എൽ ക്വിസ് മെഗാ പ്രൈസ് വിജയികൾ സമ്മാനം ഏറ്റുവാങ്ങിയപ്പോൾ
മനാമ: ഗൾഫ് മാധ്യമം ബഹ്റൈൻ സംഘടിപ്പിച്ച െഎ.പി.എൽ ക്വിസിെൻറ മെഗാ പ്രൈസ് വിതരണം ചെയ്തു. രഞ്ജു ഹരീഷ്, നൗഫൽ അബ്ദുൽസലാം എന്നിവരാണ് മെഗാ സമ്മാനത്തിന് അർഹരായത്. 100 ദീനാർ വിലയുള്ള സെനിത്ത് 43 ഇഞ്ച് സ്മാർട്ട് എൽ.ഇ.ഡി ടി.വിയാണ് സമ്മാനം.
ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ നദ്വി ഇരിങ്ങലിൽനിന്ന് രഞ്ജു ഹരീഷും നൗഫൽ അബ്ദുൽ സലാമിനുവേണ്ടി നദീർ അബ്ദുൽ സലാമും സമ്മാനം ഏറ്റുവാങ്ങി.
ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ ജലീൽ അബ്ദുല്ല സ്വാഗതം പറഞ്ഞു. ബ്യൂറോ ചീഫ് സിജു ജോർജ്, അഡ്വർടൈസ്മെൻറ് മാനേജർ ഷക്കീബ് വലിയപീടികക്കൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സഇൗദ് റമദാൻ, മുഹമ്മദ് റിയാസ് എന്നിവർ പെങ്കടുത്തു. 48 ദിവസങ്ങളിലായി നടത്തിയ മത്സരത്തിൽ ദിനേന രണ്ടു വിജയികൾക്ക് 10 ദീനാറിെൻറ ഷോപ്പിങ് വൗച്ചർ സമ്മാനമായി ലഭിച്ചിരുന്നു. സ്കോഡയുമായി ചേർന്നൊരുക്കിയ മത്സരത്തിൽ ലുലു ഹൈപ്പർമാർക്കറ്റ്, മെഗാമാർട്ട്, സെനിത്ത് എന്നിവരാണ് മറ്റ് സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.