ഗൾഫ് മാധ്യമം ‘കുടുംബം’ വരിക്കാരായ പ്രവാസിശ്രീ രണ്ട്, 10 ഗ്രൂപ്പുകളിലെ അംഗങ്ങൾ
മനാമ: ഗൾഫ് മേഖലയിൽ ഏറ്റവും പ്രചാരമുള്ള മലയാളം കുടുംബ മാസികയായ ഗൾഫ് മാധ്യമം 'കുടുംബ'വും കൊല്ലം പ്രവാസി അസോസിയേഷന് കീഴിൽ രൂപവത്കരിച്ച പ്രവാസിശ്രീകൂട്ടായ്മയും സഹകരിക്കുന്നു. പ്രവാസ ലോകത്തെ വനിതകളുടെ സാമ്പത്തിക, ശാക്തീകരണം ലക്ഷ്യമിട്ട് കേരളത്തിലെ കുടുംബശ്രീയുടെ മാതൃകയിൽ ആരംഭിച്ച പ്രവാസിശ്രീ കൂട്ടായ്മയിലെ അംഗങ്ങൾ 'കുടുംബം' വരിക്കാരാകുന്നതാണ് പദ്ധതി.
നാട്ടിലെയും വിദേശങ്ങളിലെയും വനിതകളുടെ മുന്നേറ്റത്തിന് ശക്തമായ പിന്തുണ നൽകുന്ന കുടുംബം മാസികയെ ആവേശത്തോടെയാണ് പ്രവാസിശ്രീ അംഗങ്ങൾ ഏറ്റെടുത്തത്. പ്രവാസിശ്രീയുടെ കീഴിലുള്ള വിവിധ യൂനിറ്റുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുതിയ അംഗങ്ങൾ 'കുടുംബം കൂട്ടായ്മയുടെ ഭാഗമാകും.
കഴിഞ്ഞ ദിവസം പ്രവാസിശ്രീയുടെ രണ്ട്, 10 ഗ്രൂപ്പുകളുടെ സംയുക്ത യോഗത്തിൽ പുതിയ വരിക്കാർ കോപ്പി സ്വീകരിച്ചു. സഗ്ഗയ്യ അൽ ഹയാത്ത് മാളിൽ നടന്ന പരിപാടിക്ക് യൂനിറ്റ് ലീഡർമാരായ ലിജി ശ്യാം, ബ്രിന്ദ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
അംഗങ്ങളായ പ്രീത സന്തോഷ്, സരിത സുരേഷ്, നിമി സീന, ആശ തോമസ്, സബിയ ബോജി, അശ്വതി, ഷിറിൻ ഷഹ്നാസ്, ഹസീന ഷാൻ, അൻസി ആസിഫ്, സുനിത നിസാർ, സുബി മറിയം ജിജോ, രമ്യ കുമാരി, നിഷ ആസാദ്, ധന്യ ശ്രീലാൽ, ഫാത്തിമ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.