കിംസ്ഹെൽത്ത് ജൂനിയർ വോയ്‌സ് ഓഫ് ഇന്ത്യ' പ്രസംഗ മത്സരത്തിലെ വിജയികൾ മുഖ്യാതിഥികളും സംഘാടകരോടുമൊപ്പം
ഗൾഫ് മാധ്യമം കിംസ്ഹെൽത്ത് ജൂനിയർ വോയ്‌സ് ഓഫ് ഇന്ത്യ; പ്രസംഗ മത്സര വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു
മനാമ: ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിച്ച 'കിംസ്ഹെൽത്ത് ജൂനിയർ വോയ്‌സ് ഓഫ് ഇന്ത്യ' പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഉമ്മുൽ ഹസം കിംസ്ഹെൽത്ത് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാണ് സമ്മാനങ്ങൾ കൈമാറിയത്. ചടങ്ങിൽ കിംസ്ഹെൽത്ത് ഹോസ്പിറ്റൽ യൂനിറ്റ് ഹെഡ് ഡോ. മിഷാൽ അബ്ദുൽ റഹീം വിജയികളെ പ്രഖ്യാപിച്ചു. ന്യൂ ഹൊറൈസൺ സ്കൂൾ വിദ്യാർഥിനി റിയ ഗോപാൽകൃഷ്ണ ദവാനെ ഒന്നാം സ്ഥാനവും, ഇന്ത്യൻ സ്കൂളിലെ ഇഷാൽ ഫാത്തിമ ടി.പി, റിഫ ഇന്ത്യൻ സ്കൂളിലെ ഫാത്തിമ അനസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
റിയ ഗോപാൽകൃഷ്ണ ദവാനെ (ഒന്നാം സ്ഥാനം), ഇഷാൽ ഫാത്തിമ ടി.പി (രണ്ടാം സ്ഥാനം), ഫാത്തിമ അനസ് (മൂന്നാം സ്ഥാനം)
മികച്ച പ്രകടനം കാഴ്ചവെച്ച് ആദ്യ പത്തിലിടം നേടിയ മറ്റ് മത്സരാർഥികൾക്കും, സ്പെഷ്യൽ കാറ്റഗറി പുരസ്കാരത്തിന് അർഹയായ ഖദീജ നാവർ സുൽത്താനെയും ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ ചടങ്ങിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ. മിഷാൽ അബ്ദുൽ റഹീം മുഖ്യപ്രഭാഷണം നടത്തി. കിംസ്ഹെൽത്ത് ഹോസ്പിറ്റൽ ജി.സി.സി മാർക്കറ്റിങ് ഹെഡ് ജിസേം അയ്ഡിൻ, ഗൾഫ് മാധ്യമം-മീഫ്രണ്ട് രക്ഷാധികാരി സുബൈർ എം.എം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഗൾഫ് മാധ്യമം റീജനൽ മാനേജർ ജലീൽ അബ്ദുല്ല ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.