മുഹമ്മദ് യാസിൻ സജാദ്

ഇഗ്നോ ബി.സി.എ പരീക്ഷയിൽ മികച്ച വിജയവുമായി യൂനിഗ്രാഡ് വിദ്യാർഥി മുഹമ്മദ് യാസിൻ

മനാമ: ബഹ്‌റൈൻ സെഗായയിൽ പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ യൂനിഗ്രാഡിൽ നിന്ന് ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ബി.സി.എ. കോഴ്സ് പൂർത്തിയാക്കിയ മുഹമ്മദ് യാസിൻ സജാദിന് മിന്നുന്ന വിജയം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ 90 ശതമാനത്തിലേറെ മാർക്ക് നേടിയാണ് യാസിൻ മികച്ച നേട്ടം കൈവരിച്ചത്.

പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന യാസിൻ മറ്റു വിദ്യാർത്ഥികൾക്ക് മാതൃകയാണെന്നും യൂനിഗ്രാഡ് സ്ഥാപനത്തിന് അഭിമാനകരമായ നേട്ടമാണ് സമ്മാനിച്ചതെന്നും ചെയർമാൻ ജെ.പി. മേനോൻ ആശംസിച്ചു. ഐ.ടി മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ കോഴ്സാണ് ബി.സി.എ എന്ന് യൂനിഗ്രാഡ് അധികൃതർ വ്യക്തമാക്കി. മികച്ച തൊഴിലവസരങ്ങൾ, തുടർപഠന സാധ്യതകൾ, പ്രായോഗിക പരിശീലനം, സോഫ്റ്റ് സ്കിൽ വികസനം എന്നിവ നൽകുന്ന ബി.സി.എ ഭാവി സുരക്ഷിതമാക്കാൻ ഉതകുന്ന കോഴ്സാണ്.

യൂനിഗ്രാഡിൽ ബി.സി.എ, ബി.ബി.എ, ബി.കോം, ബി.എ എന്നീ ബിരുദ കോഴ്‌സുകളിലേക്ക് ഒഴിഞ്ഞുകിടക്കുന്ന ഏതാനും സീറ്റുകളിലേക്ക് അഡ്മിഷന് താൽപര്യമുള്ളവർ 17344972, 33537275 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - IGNOU BCA exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.