മനാമ: ലോകമെമ്പാടുമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്ലൈറ്റുകളിൽ 50% വരെ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്ത് ഗൾഫ് എയർ ട്രാവൽഫെയർ 26ന് നടക്കും. ശനിയാഴ്ച രാവിലെ 10 മുതൽ ആറുവരെ ഗൾഫ് ഹോട്ടലിലെ അൽ ദാന ബോൾറൂമിലാണ് പരിപാടി.
മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, ഇന്ത്യ എന്നിവയുൾപ്പെടെ ഗൾഫ് എയറിന്റെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫാൽക്കൺ ഗോൾഡ്, ഇക്കണോമി ക്ലാസ് ടിക്കറ്റുകളിൽ എക്സ് ക്ലൂസിവ് ഓഫറുകൾ ട്രാവൽഫെയറിൽ ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യാനും പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കും.
ബുക്കിങ് സഹായം മാത്രമല്ല, ഏത് അന്വേഷണങ്ങൾക്കും ഉത്തരം നൽകുകയും ചെയ്യും. സുഗമവും കാര്യക്ഷമവുമായ ബുക്കിങ് പ്രക്രിയ ഉറപ്പാക്കുന്നതിന് ഗൾഫ് എയർ പ്രതിനിധികൾ പരിപാടിയിലുടനീളം സന്നിഹിതരായിരിക്കും.
കുടുംബങ്ങൾക്കും കുട്ടികൾക്കുമായി കിഡ്സ് ഏരിയ ഒരുക്കിയിട്ടുണ്ട്. ഗൾഫ് എയറിന്റെ ലക്ഷ്യസ്ഥാനങ്ങൾ പ്രദർശിപ്പിക്കുന്ന ഫോട്ടോ ബൂത്തും വെർച്വൽ റിയാലിറ്റി അനുഭവവും സന്ദർശകർക്ക് പുതുമയായിരിക്കും. പങ്കെടുക്കുന്നവർക്കായി റാഫ്ൾ നറുക്കെടുപ്പുമുണ്ട്. ട്രാവൽ ഫെയറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് gulfair.com/travelfair സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.