മനാമ: കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾക്കിടയിലും ഭക്തിസാന്ദ്രമായ അന്തരീക്ഷ ത്തിൽ റമദാന് തുടക്കമായി. എല്ലാവരും വീടുകളിൽതന്നെ കഴിഞ്ഞ് പ്രാർഥനകൾ നടത്തണമെന്ന നിർദേശം പാലിക്കേണ്ടതിെൻറ പ്രാധാന്യം ഗ്രാൻഡ് മോസ്ക്കിൽ നടന്ന ജുമുഅ നമസ്കാരത്തിൽ ഇമാം ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താൻ എടുത്തു പറഞ്ഞു. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനാണ് ഇൗ നിർദേശങ്ങൾ. സാമൂഹിക വ്യാപനം തടയാൻ ഭരണകൂടം കൈാക്കൊള്ളുന്ന നടപടികൾ അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെ നേരിടുന്നതിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും ടീം ബഹ്റൈനും ബഹ്റൈനിലെ ജനങ്ങളും നടത്തുന്ന പരിശ്രമങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. നിർദേശങ്ങൾ പാലിച്ച് ഇമാമും നാല് പേരും മാത്രമാണ് പ്രാർഥനയിൽ പെങ്കടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.