Posted On
date_range Updated On
date_range ചാർട്ടേർഡ് വിമാനത്തിൽ വന്ന യുവതിയിൽ നിന്ന് 240 ഗ്രാം സ്വർണം പിടികൂടി
നെടുമ്പാശേരി: ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്തിലെത്തിയ യുവതിയിൽ നിന്ന് സ്വർണം പിടികൂടി. ഗൾഫ് എയർ വിമാനത്തിൽ ബഹറൈനിൽനിന്നും വന്ന തൃശൂർ സ്വദേശിനിയിൽ നിന്നാണ് 10 ലക്ഷം രൂപ വരുന്ന 240 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടിയത്.
വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇവർ സ്വർണ കള്ളക്കടത്തിലെ പ്രധാനിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. ഒരു വർഷത്തിനിടയിൽ നിരവധി തവണ ഇവർ ഗൾഫ് യാത്ര നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.