മനാമ: ആഗോള ഇന്ത്യക്കാരുടെ ഉന്നമനത്തിനായി മൂന്ന് ദശകം മുമ്പ് ന്യൂയോർക്കിൽ ആരംഭിച്ച ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പ്ൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപിയോ) ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്‍ലം മുഖ്യാതിഥിയും കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി വിശിഷ്ടാതിഥിയുമായിരുന്നു.
പുതിയ ഭാരവാഹികൾക്ക് ഗോപിയോ ഗ്ലോബൽ പ്രസിഡന്റ് സണ്ണി കുലത്താക്കൽ സണ്ണി കുലത്താക്കൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ടീന നെല്ലിക്കൻ സ്വഗാതവും വൈസ് പ്രസിഡന്റ് സാമുവൽ പോൾ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.