സ​മ​സ്ത ബ​ഹ്റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ജിഫ്രി മുത്തുക്കോയ തങ്ങളുടെ ബഹ്റൈന്‍ സന്ദര്‍ശനം വെള്ളിയാഴ്ച മുതല്‍

മനാമ: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് സമസ്ത ബഹ്റൈൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയ കമ്മിറ്റികളുടെ കീഴില്‍ ബഹ്റൈനിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും സ്വദേശി പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളിലും അദ്ദേഹം പങ്കെടുക്കും. സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്ററും അദ്ദേഹത്തെ അനുഗമിച്ച് എത്തും.

വെള്ളിയാഴ്ച രാവിലെ 10ന് എത്തുന്ന ഇരുവര്‍ക്കും സമസ്ത ബഹ്റൈന്‍ ഘടകത്തിന്‍റെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് രാത്രി 8.30ന് ഈസ ടൗണിലെ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ജിഫ്രി തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും.

'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി'എന്ന പ്രമേയത്തില്‍ സമസ്ത ബഹ്റൈന്‍ ആചരിച്ചുവരുന്ന നബിദിനാഘോഷ കാമ്പയിന്‍റെ സമാപനവും നടക്കും. സമസ്തയുടെ കീഴില്‍ ബഹ്റൈനിലെ വിവിധ ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന ഒമ്പത് മദ്റസകളുടെ കലാസാഹിത്യ പരിപാടികളുടെ സമാപന സംഗമം കൂടിയാണിത്. സമാപന ചടങ്ങില്‍ സമസ്ത നേതാക്കളോടൊപ്പം മത-രാഷ്ട്രീയ-സാസ്കാരിക മേഖലകളിലെ പ്രമുഖരും സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചിട്ടുണ്ട്. ജിഫ്രി മുത്തുക്കോയ തങ്ങൾ 2017 നവംബറിലാണ് ഇതിനുമുമ്പ് ബഹ്റൈനിൽ വന്നത്. ജിഫ്രി തങ്ങളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് -00973-39128941, 33049112 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വാർത്തസമ്മേളനത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ ഫക്റുദ്ദീൻ കോയ തങ്ങൾ, സമസ്ത ബഹ്റൈൻ ജന. സെക്രട്ടറി വി.കെ. കുഞ്ഞമ്മദ് ഹാജി, ട്രഷറർ എസ്.എം. അബദുൽ വാഹിദ്, കോഓഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര, ശറഫുദ്ദീൻ മൗലവി, ഷാഫി വേളം എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Geoffrey Muthukoya will begin his visit to Bahrain from Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.