Posted On
date_range Updated On
date_range ഗസ്സ: ഒമാൻ-യു.കെ പ്രതിനിധികള്‍ ചർച്ച നടത്തി
മസ്കത്ത്: ഗസ്സയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ-യു.കെ പ്രതിനിധികള്‍ റിയാദിൽ ചർച്ച നടത്തി. അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഒമാന്‍ വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അല്‍ ഹര്‍ത്തിയും യു.കെ വിദേശ, വികസനകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലിയുമായി കൂടിക്കാഴ്ച നടത്തിയത്. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍, മാനുഷിക സഹായങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കല്‍, ഫലസ്തീന് വിഷയത്തില്‍ ശാശ്വത പരിഹാരം കാണുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളിൽ ഇരുവരും ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.