ഫ്രണ്ട്​​സ്​ സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം സംഘടിപ്പിച്ച ഓൺലൈൻ വനിതാ സംഗമത്തിൽനിന്ന്​

സമൂഹത്തി​െൻറ ഭാവി കരുത്തുറ്റ സ്ത്രീകളിൽ –എം.ജി. മല്ലിക

മനാമ: സമൂഹത്തി​െൻറ ഭാവി കരുത്തുറ്റ സ്ത്രീകളിൽ ആണെന്ന് എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ. എം.ജി. മല്ലിക പറഞ്ഞു. അന്താരാഷ്​ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്​സ്​ സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം 'അതിജീവിക്കാൻ കരുത്തുള്ളവൾ'എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഓൺലൈൻ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.നാളെയുടെ വാഗ്​ദാനങ്ങളായ പെൺകുട്ടികൾക്ക് ഏതു സാഹചര്യത്തിലും ധീരമായ നിലപാടുകളെടുക്കാനും സ്നേഹവും ധർമവും പകർന്നുനൽകാനുമുള്ള പാഠശാലകളായി ഓരോ കുടുംബങ്ങളും മാറണമെന്നും അവർ കൂട്ടിച്ചേർത്തു.

സാമൂഹിക പ്രവർത്തക എ. റഹ്മത്തുന്നിസ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീ പ്രകൃതിപരമായിതന്നെ കരുത്തുള്ളവൾ ആണെന്നും മനുഷ്യസമൂഹം പ്രതിസന്ധിയിൽ അകപ്പെടുന്ന സമയങ്ങളിലെല്ലാം സ്ത്രീകൾ ഉണർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.കെ.എം.സി.സി ബഹ്റൈൻ വനിതാ വിഭാഗം സ്​റ്റേറ്റ് വൈസ് പ്രസിഡൻറ്​ മുഹ്സിന ഫൈസൽ, കേരളീയ സമാജം വനിതാ വിഭാഗം മുൻ പ്രസിഡൻറ്​ മോഹിനി തോമസ്, എഴുത്തുകാരി സ്വപ്​ന വിനോദ്, ഷിഫ സുഹൈൽ, ഇന്ത്യൻ സ്​കൂൾ അധ്യാപിക ഷേർളി സലിം, ഫ്രണ്ട്​​സ്​ സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം വൈസ് പ്രസിഡൻറ്​ സാജിത സലീം എന്നിവർ സംസാരിച്ചു. റസിയ പരീദ് കവിത ആലപിച്ചു. സൽമ ഫാത്തിമ സലീം ചിത്രപ്രദർശനം നടത്തി.

സൗദ പേരാമ്പ്ര അധ്യക്ഷതവഹിച്ചു. ഏരിയ പ്രസിഡൻറ്​ ബുഷ്റ റഹീം സ്വാഗതവും എക്​സിക്യൂട്ടിവ് അംഗം ഹസീബ ഇർഷാദ് നന്ദിയും പറഞ്ഞു. നജ്​ദ റഫീഖ് പ്രാർഥന ഗീതം ആലപിച്ചു. ഷൈമില നൗഫൽ, നുസ്ഹ കമറുദ്ദീൻ, നസീറ ഷംസുദ്ദീൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.സഈദ റഫീഖ്, റംല ഖമറുദ്ദീൻ, ഫാത്തിമ സാലിഹ്, ഷിജിന ആഷിഖ്, റുഫൈദ റഫീഖ്, ലുലു അബ്​ദുൽ ഹഖ്, സോന സക്കരിയ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT