Posted On
date_range Updated On
date_range ഇന്ധനവില പരിഷ്കരിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
മനാമ: രാജ്യത്തെ പ്രതിമാസ ഇന്ധന വിലനിർണ്ണയ സംവിധാനത്തിന്റെ ഭാഗമായി ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ബഹ്റൈനിൽ പുതിയ ഇന്ധനവില നിലവിൽ വന്നു. പുതുക്കിയ നിരക്കുകൾ പ്രകാരമുള്ള ഇന്ധനവില താഴെ പറയുന്നതാണ്: ജയ്യിദ് (91): ലിറ്ററിന് 0.222 ദീനാർ, മുംതാസ് (95): ലിറ്ററിന് 0.247 ദീനാർ, സൂപ്പർ (98): ലിറ്ററിന് 0.362 ദീനാർ, ഡീസൽ: ലിറ്ററിന് 0.229 ദീനാർ. വില ഘടനയിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ബഹ്റൈനി മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്‌സിഡി തുടരുമെന്ന് ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.