മനാമ: മാനവികതയും കാരുണ്യവും ആർദ്രതയുമാണ് പ്രവാചകൻ തന്റെ ജീവിതത്തിലൂടെ പകർന്നുതന്നതെന്ന് ഫ്രണ്ട്സ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി അഭിപ്രായപ്പെട്ടു. ‘വെളിച്ചമാണ് തിരുദൂതർ’ തലക്കെട്ടിൽ ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച കാമ്പയിനിന്റെ ഭാഗമായി മനാമ ഏരിയ നടത്തിയ സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനീതിക്കും അക്രമത്തിനുമെതിരെ മാനവികതയുടെ പക്ഷത്ത് നിലയുറപ്പിക്കാനാണ് മുഹമ്മദ് നബി ആഹ്വാനം ചെയ്തത്. മനുഷ്യർക്കിടയിലുള്ള ഉച്ചനീചത്വങ്ങളും ഇല്ലാതാക്കാൻ അദ്ദേഹം പരിശ്രമിച്ചു.
കലുഷിതമായ സമകാലിക സാഹചര്യത്തിൽ മനുഷ്യ മനസ്സുകളിലേക്ക് വംശീയതയും വർഗീയതയും നിറക്കപ്പെടുന്നത് കരുതിയിരിക്കേണ്ടതുണ്ട്. മനസ്സിലാക്കിയ സത്യത്തിന് വേണ്ടി നിലകൊള്ളുകയും മാനവ സമൂഹത്തിന് വെളിച്ചം കാണിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. പലപ്പോഴും പ്രവാചകനെ തെറ്റിദ്ധരിപ്പിക്കാൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
നിഷ്പക്ഷമായി വായിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഗമത്തിൽ അബ്ദുൽ ഹഖ് പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. പങ്കെടുത്തവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മനാമ ഏരിയ പ്രസിഡന്റ് ഫാറൂഖ് വി.പി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ ഷമീം സ്വാഗതം പറയുകയും സജീബ് നന്ദിയും ചെയ്തു. ജലീൽ മല്ലപ്പള്ളി, ഫൈസൽ, ലതീഫ് കടമേരി, അസീസ്, ഷബീഹ ഫൈസൽ, റഷീദ സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.