ഫ്രണ്ട്സ് ഓഫ് അടൂർ 2025 വർഷത്തെ എക്സിക്യൂട്ടിവ്
കമ്മിറ്റി അംഗങ്ങൾ
മനാമ: ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായി 2005ൽ പ്രവർത്തനം ആരംഭിച്ച് 20 വർഷം പിന്നിടുന്ന ഫ്രണ്ട്സ് ഓഫ് അടൂരിന്റെ 2025 വർഷത്തെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു. സൽമാനിയ സിറോ മലബാർ സൊസൈറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ബിനു രാജ് തരകൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ബിജുമോൻ പി.വൈ. സ്വാഗതം ചെയ്തു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവും ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റുമായ പി.വി. രാധാകൃഷ്ണ പിള്ള യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സാമൂഹിക പ്രവർത്തകൻ ആയ ബെന്നി സക്കറിയയെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഈ വർഷം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് അധ്യക്ഷ പ്രസംഗത്തിൽ വിവരിച്ചു.
ബഹ്റൈനിൽ നിന്നു പോകുന്ന പ്രസ്ഥാനത്തിന്റെ മുൻ പ്രസിഡന്റ് അനു കെ. വർഗീസിനും കുടുബത്തിനും യാത്രയയപ്പും നൽകി. യോഗത്തിൽ ലേഡീസ് വിങ്ങിന്റെ പുതിയ കമ്മിറ്റി രൂപവത്കരിച്ച് കൺവീനറായി ശ്രീവിദ്യ മധുകുമാറിനേയും ജോയന്റ് കൺവീനറായി റീനാ മാത്യു തുടങ്ങി ഏഴംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ മുൻ പ്രസിഡന്റുമാരും 2024ലെ പ്രസിഡന്റും പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. ട്രഷറർ സുഭാഷ് തോമസ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.