ഫാറൂഖ് കോളജ് അലുമ്നി (ഫോസ) മെംബേഴ്സ് മീറ്റിൽ നിന്ന്
മനാമ: ഫാറൂഖ് കോളജ് അലുമ്നി (ഫോസ) മെംബേഴ്സ് മീറ്റ് ബു അലി റസ്റ്റാറന്റ് ഫരിദ ബാങ്ക്യുറ്റ് ഹാളിൽ നടന്നു. റമദാൻ ഗബ്ഗയും കുടുംബസംഗമവും നടത്താൻ തീരുമാനിച്ചു. പ്രസിഡന്റ് സുധീർ പുനത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതം പറഞ്ഞു. റിയാസ്, അലി അഷ്റഫ് എന്നിവർ യോഗം നിയന്ത്രിച്ചു. പി.പി. ഹനീഫ, അനിൽ പുളിക്കൽ, സാജിദ് ഹിലാൽ, നൗഫൽ, സറീന അബ്ദുൽ കരീം, സിതാര എന്നിവർ സംസാരിച്ചു. ബഹ്റൈനിലെ ഫാറൂഖ് കോളജ് പൂർവവിദ്യാർഥികൾ 39574557 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.