പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ബഹ്റൈന്‍ അനുശോചനം അറിയിച്ചു

മനാമ: മുന്‍ ഇന്ത്യന്‍ പ്രസിഡൻറ്​ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നിര്യാണത്തില്‍ ബഹ്റൈന്‍ അനുശോചനം അറിയിച്ചു. വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്​തവയെ എംബസിയിലെത്തി കൂടിക്കാഴ്​ച നടത്തിയാണ് അനുശോചനം അറിയിച്ചത്. മുഖര്‍ജിയുടെ വേര്‍പാട് താങ്ങാന്‍ അദ്ദേഹത്തി​െൻറ കുടുംബത്തിനും ബന്ധുക്കൾക്കും കരുത്ത് നല്‍കട്ടെയെന്ന് അദ്ദേഹം പ്രാർഥിച്ചു. ഇന്ത്യയുടെ ഉയര്‍ച്ചക്കും വളര്‍ച്ചക്കുമായി പ്രണബ് മുഖർജി നടത്തിയ ശ്രമങ്ങളെയും അദ്ദേഹം അനുസ്​മരിച്ചു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.