അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​നം

മ​നാ​മ: ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി (ജി.​എ​സ്.​എ), ബ​ഹ്‌​റൈ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ബി.​എ​ഫ്.​എ), ഫി​ഫ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തു​ട​ങ്ങി​യ സം​രം​ഭ​മാ​യ അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് (എ​സ്‌.​സി.​വൈ.​എ​സ്) ജ​സ്റ്റ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും, ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി (ജി.​എ​സ്.​എ) ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ ​ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഫ്ര​ഞ്ച് കോ​ച്ച് ആ​ഴ്‌​സെ​ൻ വെം​ഗ​ർ, മ​ന്ത്രി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, ബി.​എ​ഫ്.​എ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ​

ഫു​ട്ബാ​ൾ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മു​ള്ള ബ​ഹ്റൈ​ന്‍റെ നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളെ അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന് ​ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

യു​വ ക​ളി​ക്കാ​രെ പി​ന്തു​ണ​ക്കു​ന്ന​തി​ലും രാ​ജ്യ​ത്തി​ലെ കാ​യി​ക രം​ഗ​ത്തി​ന്‍റെ ഭാ​വി​ക്ക് ശ​ക്ത​മാ​യ അ​ടി​ത്ത​റ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും അ​ക്കാ​ദ​മി പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - football academy inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.