മനാമ: ബഹ്റൈൻ ഒ.ഐ.സി.സി യൂത്ത് വിങ്ങും ബി.എം.ബി.എഫ് യൂത്ത് വിങ്ങും ഫുഡ് വേൾഡ് ഗ്രൂപ്പുമായി സഹകരിച്ച് തൊഴിലാളി ദിനത്തിൽ മൂന്നു ലേബർ ക്യാമ്പുകളിൽ 1000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ബഹ്റൈൻ കാപിറ്റൽ ഗവർണറേറ്റുമായി സഹകരിച്ച് അദ്ലിയ, അസ്കർ, സൽമാബാദ്, സിഞ്ച് എന്നിവിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് കിറ്റുകൾ വിതരണം ചെത്തത്.
ഫുഡ് വേൾഡ് ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് ഷവാദ്, ഒ.ഐ.സി.സി യൂത്ത് വിങ് പ്രസിഡൻറ് ഇബ്രാഹിം അദ്ഹം, ബി.എം.ബി.എഫ് യൂത്ത് വിങ് പ്രസിഡൻറ് ഷമീർ ഹംസ, ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ബോബി പാറയിൽ, യൂത്ത് വിങ് ഭാരവാഹികളായ ബിനു പാലത്തിങ്കൽ, ആകിഫ് നൂറ, ബി.എം.ബി.എഫ് യൂത്ത് വിങ് നേതാക്കളായ സനു, നജീബ്, മുനീസ്, നൗഷാദ്, ഷമീർ കാപിറ്റൽ, റഷീദ്, നിയാസ്, മൻസൂർ എന്നിവർ നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിലും ഇഫ്താർ കിറ്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുമെന്ന് യുവജന സംഘടന നേതാക്കളായ ഇബ്രാഹിം അദ്ഹം, ഷമീർ ഹംസ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.