മനാമ: കുടുംബസംഗമത്തിലൂടെ അഞ്ചു സ്വദേശികൾ കോവിഡ് പരത്തിയത് 46 പേർക്ക്. ആരോഗ്യമന്ത്രാലയത്തിെൻറ പ്രതിവാര സമ്പർക്ക ശൃംഖലാ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 67കാരനായ ഒരു വ്യക്തിയുടെ സമ്പർക്ക ശൃംഗല പരിശോധിച്ചപ്പോൾ 12 പേർക്ക് രോഗം പരത്തിയതായി കണ്ടെത്തി. എല്ലാവരും ഒരേ സ്ഥലത്ത് താമസിക്കുന്നവരാണ്. കൊച്ചുമക്കൾ, മരുമകൾ എന്നിവർ ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധയുണ്ടായത്. 49 വയസ്സുള്ള സ്ത്രീ രണ്ടു കുടുംബങ്ങളിലെ ഒമ്പതുപേർക്ക് രോഗം പരത്തി. പിതാവും സഹോദരിമാരും ഇവരിൽനിന്ന് രോഗം പകർന്നവരിൽ ഉൾപ്പെടുന്നു.
36 വയസ്സുള്ള സ്വദേശി യുവതിയുടെ സമ്പർക്ക ശൃംഖല അന്വേഷിച്ചപ്പോൾ എട്ടു പേർക്ക് രോഗം പരത്തിയതായി വ്യക്തമായി. നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രണ്ടു കുടുംബങ്ങളിലുള്ളവർക്ക് രോഗം പകർന്നത്. ഭർത്താവും സഹോദരനും രോഗബാധിതരിൽ ഉൾപ്പെടുന്നു. 37 വയസ്സുള്ള സ്വദേശി വനിത രണ്ടു കുടുംബങ്ങളിലെ എട്ടുപേർക്ക് രോഗം പരത്തി. മാതാപിതാക്കൾ, ഭർതൃസഹോദരി, വീട്ടുജോലിക്കാർ എന്നിവർക്കും രോഗബാധയുണ്ടായി. 46 വയസ്സുള്ള മറ്റൊരു സ്വദേശി രോഗം പരത്തിയത് ഒരേ വീട്ടിലെ ഒമ്പതുപേർക്കാണ്. ഇയാളുടെ മാതാവ്, സഹോദരൻമാർ, സഹോദരൻമാരുടെ മക്കൾ, സഹോദരിമാർ, ഭാര്യാ സഹോദരി എന്നിവർക്കും രോഗബാധയുണ്ടായി. 46 വയസ്സുള്ള പ്രവാസി 16 പേർക്ക് രോഗം പരത്തിയതായും കണ്ടെത്തി. അഞ്ചുപേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 11 പേർക്ക് പരോക്ഷ സമ്പർക്കത്തിലൂടെയുമാണ് രോഗം പകർന്നത്. നാലു കുടുംബങ്ങളിലുള്ളവരാണ് ഇവർ. ഇയാളുടെ മകൻ, ബന്ധുക്കളും രോഗബാധിതരിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.