പ​ഞ്ച​രാ​ഷ്​​ട്ര അ​റ​ബ്​ ഉ​ച്ച​കോ​ടി​ക്കി​ടെ ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​ൻ, ഈ​ജി​പ്ത്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദ​ൽ ഫ​ത്താ​ഹ്​ സീ​സി, യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

സഹകരണം ശക്തമാക്കാൻ പഞ്ചരാഷ്ട്ര അറബ് ഉച്ചകോടിയിൽ ധാരണ

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉച്ചകോടിയിൽ പങ്കെടുത്തു

മനാമ: പരസ്പര സഹകരണവും ബന്ധവും ശക്തമാക്കാൻ ഈജിപ്തിൽ ചേർന്ന അഞ്ച് അറബ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ ധരണ. യു.എ.ഇ, ഈജിപ്ത്, ബഹ്റൈൻ, ജോർഡൻ, ഇറാഖ് എന്നീ രാഷ്ട്രത്തലവന്മാരാണ് ഈജിപ്തിലെ മെഡിറ്ററേനിയൻ നഗരമായ ന്യൂ ആലമീൻ പട്ടണത്തിൽ ഒത്തുചേർന്നത്.

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉച്ചകോടിയിൽ പങ്കെടുക്കാൻ തിങ്കളാഴ്ച ഇവിടെ എത്തിച്ചേർന്നിരുന്നു. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഈജിപ്ത് പ്രസിഡൻറ് അബ്ദൽ ഫത്താഹ് സീസി, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി എന്നിവരും പങ്കെടുത്ത ഉച്ചകോടിയിൽ രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് കാഴ്ചപ്പാടുകൾ കൈമാറി.

യുക്രെയ്ൻ യുദ്ധത്തിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ മറികടക്കുന്നത് സംബന്ധിച്ചും ചില രാജ്യങ്ങളിലെ ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യതക്കുറവ് സംബന്ധിച്ചും നേതാക്കൾ ഉച്ചകോടിയിൽ സംസാരിച്ചു. സാമ്പത്തിക സഹകരണവും ദേശീയ സുരക്ഷയും അവലോകനം ചെയ്തതിന് പുറമെ വിവിധ പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും നേതാക്കൾ ചർച്ച ചെയ്തു.

അറബ് മേഖലയിലെ യമൻ, സിറിയ, ലിബിയ, ഫലസ്തീൻ പ്രശ്നങ്ങളെ കുറിച്ചും നേതാക്കൾ ചർച്ച നടത്തിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

തിങ്കളാഴ്ച രാത്രി ന്യൂ ആലമീനിലെ വമ്പൻ കടൽത്തീര റിസോർട്ട് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലും അഞ്ച് നേതാക്കളും പങ്കെടു

ത്തു.

Tags:    
News Summary - Five-nation Arab summit agrees to strengthen cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.