Posted On
date_range Updated On
date_range ബഹ്റൈൻ കടലിൽ മത്സ്യബന്ധന ബോട്ടുകൾ കൊള്ളയടിച്ചു
മനാമ: ബഹ്റൈൻ കടലിൽ സായുധസംഘം മത്സ്യബന്ധന ബോട്ടുകൾ കൊള്ളയടിച്ചു. ദിയാർ അൽമുഹറഖിൽനിന്ന് 33 നോട്ടിക്കൽ മൈൽ അകലെ ബഹ്റൈനിലെ സമുദ്രാതിർത്തിക്കുള്ളിലെ വടക്കൻ മറൈൻ ഏരിയയിൽ അഞ്ചു ബോട്ടുകളാണ് ആയുധ ധാരികളായ കവർച്ചസംഘം കൊള്ളയടിച്ചതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങൾ, മത്സ്യബന്ധനയാനങ്ങളിലെ സാധനങ്ങൾ, പിടിച്ച മത്സ്യങ്ങൾ, കൈവശം ഉണ്ടായിരുന്ന മറ്റു സാധനങ്ങൾ എന്നിവയടക്കം കൊള്ളയടിക്കപ്പെട്ടു.
ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി സഹകരിച്ച് സുരക്ഷാ, നിയമ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു. വിഷയം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.