Posted On
date_range Updated On
date_range ബഹ്റൈനിൽ താമസസ്ഥലത്ത് പാചക വാതക ചോർച്ച; മൂന്ന് സ്ത്രീകൾ മരിച്ചു
മനാമ: ബഹ്റൈനിൽ പാചക വാതക ചോർച്ചെയ തുടർന്ന് മൂന്ന് സ്വദേശികൾ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ സഹോദരിമാരാണ്. രണ്ട ുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സഫിയ താഹിർ (45),ഫാതിമ താഹിർ (41), ഇവരുടെ അടുത്ത ബന്ധു ഹവ്റ റദി (30) എന്നിവരാണ് മരിച്ചത്. സൈന താഹിർ(17), സക്കീന താഹിർ (16) എന്നിവർ കിങ് ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവരുടെ വീട്ടിെൻറ അടുക്കളക്ക് സമീപത്തുള്ള ഗ്യാരേജിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. പാചക വാതകം ശ്വാസിച്ചാണ് മരണം സംഭവിച്ചതെന്നും സ്ഫോടനം ഉണ്ടായിട്ടില്ലെന്നും ശരീരത്ത് െപാള്ളലേറ്റിട്ടിെലന്നും ദൃക്സാക്ഷികൾ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.