Posted On
date_range Updated On
date_range കുടുംബസംഗമത്തിൽ ഫാത്തിമ തെഹ്ലിയ സംബന്ധിക്കും
മനാമ: ബഹ്റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം സംഘടിപ്പിക്കുന്ന കുടുംബസംഗമത്തിൽ എം.എസ്.എഫ് മുൻ ദേശീയ പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ സംബന്ധിക്കും. 'ഉത്തമ സമൂഹം ഉത്തമ സ്ത്രീ' എന്ന വിഷയത്തെ ആസ്പദമാക്കിയും സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ചും അവർ സംസാരിക്കും. ഞായറാഴ്ച രാത്രി 7.30ന് നടക്കുന്ന പരിപാടി കെ.എം.സി.സി ബഹ്റൈൻ ജോ. സെക്രട്ടറി ഒ.കെ കാസിം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.