ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ജീവകാരുണ്യ പ്രവർത്തകൻ വടകര സ്വദേശി ഗോപാലൻ പതേരിക്ക് ജനതാ കൾച്ചറൽ സെന്റർ നൽകിയ യാത്രയയപ്പ്
മനാമ: 40 വർഷത്തെ ബഹ്റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രതിരിക്കുന്ന ജെ.സി.സി അംഗവും ജീവകാരുണ്യപ്രവർത്തകനുമായ വടകര സ്വദേശി ഗോപാലൻ പതേരിക്ക് ജനത കൾചറൽ സെന്റർ യാത്രയയപ്പ് നൽകി.
അൽ ഫത്തേഹ് കമ്പനി ജീവനക്കാരനായിരുന്നു. ജെ.സി.സി ബഹ്റൈൻ പ്രസിഡൻറ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ട്രഷറർ മനോജ് വടകര, ഭാസ്കരൻ, പവിത്രൻ കള്ളിയിൽ, സന്തോഷ് മേമുണ്ട, ടി.പി. വിനോദൻ, ദിനേശൻ അരീക്കൽ, വി.പി. ഷൈജു, ജയപ്രകാശൻ, ജിബിൻ, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഗോപാലൻ പതേരി തന്റെ 40 വർഷത്തെ പ്രവാസ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികൃഷ്ണൻ, വിപിൻ ലാൽ, അഭിത്ത്, സുരേഷ്, സി.കെ. വിനോദൻ, റെജി തോമസ്, ബിജു, രാജൻ എളവന തുടങ്ങിയവർ നേതൃത്വം നൽകി. പവിത്രൻ കള്ളിയിൽ സ്വാഗതവും പ്രജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.