ബിഷപ് ഗീവർഗീസ് മോർ കൂറിലോസിന് സെന്റ് പീറ്റേഴ്സ് ഇടവക നൽകിയ യാത്രയയപ്പ്
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ പാത്രിയാർക്കൽ വികാരിയായിരുന്ന ബിഷപ് ഗീവർഗീസ് മോർ കൂറിലോസിന് സെന്റ് പീറ്റേഴ്സ് ഇടവക യാത്രയയപ്പ് നൽകി. പള്ളിയിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഇടവക വികാരി ഫാ. റോജൻ രാജൻ പേരകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഏലിയാസ് കെ. ജേക്കബ് ആമുഖപ്രസംഗം നടത്തി. ക്നാനായ ഇടവക വികാരി ഫാ. നോബിൻ തോമസ് ആശംസയർപ്പിച്ചു.
ഇടവകയുടെ ഉപഹാരവും മംഗളപത്രവും ഇടവക വികാരി ഫാ. റോജൻ രാജൻ പേരകത്ത്, വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, ട്രഷറർ റെജി വർഗീസ് എന്നിവർ ചേർന്ന് നൽകി.
പരിപാടികൾക്ക് ഇടവക വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോ. സെക്രട്ടറി നിബു കുര്യൻ, ജോ. ട്രസ്റ്റി പോൾസൺ വർക്കി, മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ജോസഫ് വർഗീസ്, ബിജു പി. കുര്യാക്കോസ്, വി.കെ എൽദോ, ജിനോ സ്കറിയ, ഷാജു ജോബ്, പി.എം ബൈജു, എക്സ് ഒഫീഷ്യോ ബെന്നി ടി. ജേക്കബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.