സജി എരുമേലിക്ക് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ
യാത്രയയപ്പ്
മനാമ: ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും 28 വർഷം ബഹ്റൈൻ പ്രവാസിയുമായിരുന്ന സജി എരുമേലിക്ക് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി യാത്രയയപ്പ് നൽകി.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും മിഡിലീസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ദുബൈ ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാട് മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഒ.ഐ.സി.സി നേതാക്കളായ ഫിറോസ് നങ്ങാരത്ത്, നസീം തൊടിയൂർ, ഷിബു എബ്രഹാം, ഷാജി പൊഴിയൂർ, അഡ്വ. ഷാജി സാമുവൽ, ബ്രയിറ്റ് രാജൻ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജാലിസ് കുന്നത്ത്കാട്ടിൽ, തുളസീദാസ്, നൗഷാദ് കുരുടിവീട്, അബൂബക്കർ വെളിയംകോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.