ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അസ്ലമിന് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകുന്നു
മനാമ: സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അസ്ലമിന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി.
അദ്ലിയയിലെ ഇന്ത്യൻ ദർബാർ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഗവർണിങ് കൗൺസിൽ മെംബർമാരും ബഹ്റൈൻ എം.പി ഹസൻ ബുഖാമാസ്, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിങ്, അദ്ദേഹത്തിന്റെ പത്നി വന്ദന സിങ് എന്നിവരും സന്നിഹിതരായിരുന്നു.
പി.എൽ.സി ഗവേണിങ് കൗൺസിൽ മെംബർ സുഷ്മ ഗുപ്ത സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സുധീർ തിരുനിലത്ത് അധ്യക്ഷതവഹിച്ചു. പി.എൽ.സി ജനറൽ സെക്രട്ടറി റിതിൻ രാജ്, സീനിയർ മെംബർമാരായ രാജി ഉണ്ണികൃഷ്ണൻ, രമൺ പ്രീത് സിങ് എന്നിവർ സംസാരിച്ചു. യാത്രയയപ്പ് ചടങ്ങിന് ഇജാസ് അസ്ലം നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന അത്താഴ വിരുന്നിൽ അതിഥികളും ഗവർണർ കൗൺസിൽ മെംബർമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.