ഫാസിൽ താമരശ്ശേരിക്ക് യാത്രയയപ്പ് നൽകുന്നു
മനാമ: സിജി മുൻ ചീഫ് കോഓഡിനേറ്റർ, പ്രമുവ മോട്ടിവേഷൻ സ്പീക്കർ, സാമൂഹിക പ്രവർത്തകൻ, പ്രസംഗകൻ എന്നീ നിലകളിൽ ബഹ്റൈൻ പ്രവാസലോകത്ത് സജീവമായിരുന്ന ഫാസിൽ താമരശ്ശേരിക്ക് യാത്രയയപ്പ് നൽകി. സിജി സ്പീക്കർസ് ഫോറം നടത്തുന്ന ദ്വൈവാര പ്രസംഗ പരിശീലന സദസ്സിൽ വെച്ച് ഫോറം മെന്റർ നിസാർ കൊല്ലം മെമന്റോ നൽകി. ഹുസൈൻ വലിയകത്ത് അധ്യക്ഷത വഹിച്ചു.
ഷിബു പത്തനംതിട്ട ഉദ്ഘാടനം നിർവഹിച്ചു. സിജി ബഹ്റൈൻ ചെയർമാൻ യുസുഫ് അലി, എക്സിക്യുട്ടിവ് അംഗങ്ങളായ യാസിർ, സജീർ കണ്ണൂർ, അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു. റാഫി മാന്തുരുത്തി, അലി കേച്ചേരി, ആരിഫ് പോർക്കുളം, ശംസുദ്ദീൻ, അബ്ദുൽ റഊഫ്, സജിത്ത് വെള്ളിക്കുളങ്ങര, മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.