മൊയ്തീൻ പേരാമ്പ്രക്ക് തണൽ ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകിയപ്പോൾ
മനാമ: നീണ്ട 41 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് പോകുന്ന മൊയ്തീൻ പേരാമ്പ്രക്ക് തണൽ ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷതവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ പങ്കെടുക്കുന്ന മൊയ്തീൻ തണലിന്റെ കൂടെയുള്ള പ്രയാണം നാട്ടിലും തുടരണമെന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ച നജീബ് കടലായി, യു.കെ. ബാലൻ, മുജീബ് മാഹി, റഷീദ് മാഹി, ലത്തീഫ് ആയഞ്ചേരി, നൗഷാദ് മഞ്ഞപ്പാറ എന്നിവർ അഭ്യർഥിച്ചു.
തണലിന്റെ തുടക്കം മുതൽ കൂടെയുള്ള അദ്ദേഹത്തിന്റെ തിരിച്ചു പോക്ക് തീർച്ചയായും ഒരു നഷ്ടം തന്നെയാണെന്നും അവർ കൂട്ടിച്ചേർത്തു.
മറുപടി പ്രഭാഷണം നിർവഹിച്ച മൊയ്തീൻ പേരാമ്പ്ര, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നാട്ടിലും തന്റെ സജീവമായ പങ്കാളിത്തം ഉണ്ടാകുമെന്ന് ഉറപ്പുനൽകി. ജമാൽ കുറ്റിക്കാട്ടിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.