പി.കെ. മൊയ്തു
മനാമ: നാലു പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് വിരാമമിട്ട് പി.കെ. മൊയ്തു നാട്ടിലേക്കു മടങ്ങുന്നു. കോഴിക്കോട് പേരാമ്പ്ര എടവരാട് സ്വദേശിയായ ഇദ്ദേഹം 1983ലാണ് ജോലിസാധ്യതകൾ തേടി ബഹ്റൈനിലെത്തിയത്. ആദ്യകാലത്ത് ഈസ ടൗണിൽ ഇലക്ട്രീഷ്യനായി ജോലി നോക്കി.
പിന്നീടാണ് ഇപ്പോൾ ജോലി ചെയ്യുന്ന സെൻട്രൽ മാർക്കറ്റിലെ അൽ ഖാസിം ട്രേഡിങ് കമ്പനിയിൽ ഇലക്ട്രീഷ്യനായി ചേർന്നത്. 35 വർഷത്തോളം ഈ കമ്പനിയിൽ ജോലി ചെയ്ത ഇദ്ദേഹം സെയിൽസ്മാനായാണ് വിരമിക്കുന്നത്. ജോലിത്തിരക്കിനിടയിൽ സാമൂഹിക സേവനത്തിനും സമയം കണ്ടെത്തുന്ന ഇദ്ദേഹം കെ.എം.സി.സി ബഹ്റൈൻ അംഗവുമാണ്.
നാട്ടുകാരായ പ്രവാസികൾ ചേർന്ന് രൂപവത്കരിച്ച ഗൾഫ് എടവരാട് മുസ്ലിം കൂട്ടായ്മയുടെ സജീവ പ്രവർത്തകനുമാണ്. ദീർഘകാലത്തെ ബഹ്റൈൻ പ്രവാസം സന്തോഷകരമായ അനുഭവമാണ് സമ്മാനിച്ചതെന്ന് മൊയ്തു പറയുന്നു. ജനുവരി 14ന് അദ്ദേഹം നാട്ടിലേക്കു തിരിക്കും. ആയിഷയാണ് ഭാര്യ. ആയുർവേദ ഡോക്ടറായ ജുവൈരത്ത്, ബഹ്റൈനിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഉനൈസ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.