പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് ഫ്രൻഡ്സ് ഓഫ്
ബഹ്റൈൻ നൽകിയ യാത്രയയപ്പ് ചടങ്ങിൽനിന്ന്
മനാമ: നീണ്ടകാലത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച്, സ്വദേശത്തേക്ക് മടങ്ങുന്ന വി.ജെ. അച്ചൻകുഞ്ഞിനും കുടുംബത്തിനും, മാണി മാത്യുവിനും കുടുംബത്തിനും ഫ്രൻഡ്സ് ഓഫ് ബഹ്റൈൻ സുഹൃത്തുക്കൾ ചേർന്ന് യാത്രയയപ്പ് നൽകി. ഇന്ത്യൻ ഡി ലൈറ്റ് റസ്റ്റാറന്റ് ഹാളിൽവെച്ച് നടന്ന ചടങ്ങിൽ ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരി വന്ദ്യ സ്ലീബ പോൾ കോറെപ്പിസ്കോപ്പ മുഖ്യസന്ദേശം നൽകി. സന്തോഷ് ആൻഡ്രൂസ് ഐസക് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബെന്നി ടി. ജേക്കബ്, ആൻസൻ പി. ഐസക്, പോൾ വർഗീസ്, റോയ് സാമവേൽ, ജെൻസൺ മണ്ണൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ സുഹൃത്തുക്കളും കുടുംബങ്ങളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. റെജി വർഗീസിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.