ട്രാഫിക് പിഴയുടെ പേരിൽ വ്യാജ എസ്.എം.എസ് സന്ദേശം; ജാഗ്രത പാലിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

മനാമ: ബഹ്‌റൈനിൽ ട്രാഫിക് പിഴ ലഭിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം തെറ്റായ സന്ദേശങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

പിഴ അടക്കാൻ ആവശ്യപ്പെട്ട് വരുന്നത് വ്യാജ സന്ദേശങ്ങളാണെന്നും അത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും മുന്നറിയിപ്പ് നൽകി. ട്രാഫിക് പിഴകളെക്കുറിച്ച് അന്വേഷിക്കാനും തുക അടക്കാനും നാഷണൽ പോർട്ടൽ (bahrain.bh) അല്ലെങ്കിൽ മൈഗവ് ആപ്ലിക്കേഷൻ എന്നിവ മാത്രമേ ഉപയോഗിക്കാവൂ. വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ കൈമാറുന്നതിന് മുൻപ് സന്ദേശത്തിന്റെ ആധികാരികത ഉറപ്പുവരുത്തണം.

 പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് വന്ന എസ്.എം.എസ് സന്ദേശം

 

അപരിചിതമായ നമ്പറുകളിൽ നിന്നോ സോഷ്യൽ മീഡിയ ലിങ്കുകളിൽ നിന്നോ വരുന്ന പണമടയ്ക്കാനുള്ള നിർദ്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. പലർക്കും എസ്.എം.എസ് വഴി പിഴ അടക്കാനുള്ള നിർദേശവും ലിങ്കും ലഭിച്ചിട്ടുണ്ട്. അത് തെറ്റിദ്ദരിപ്പിക്കുന്നതാവുമെന്നും സൂക്ഷ്മത പുലർത്താനുമാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

Tags:    
News Summary - Fake SMS regarding traffic fines; Bahrain Ministry of Interior issues warning to remain vigilant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.