ഫൈസൽ പുഞ്ചിരിയോടെ പറഞ്ഞു; ‘ഇൗ 490 ദിനാർ എന്‍റേതല്ല’

മനാമ: തന്‍റേതല്ലാത്ത പണം മണി എക്സ്ചേഞ്ച് ജീവനക്കാരന് തിരികെ ഏൽപ്പിച്ച ബഹ്റൈൻ പ്രവാസിയായ ൈഫസലിന് പ്രവാസ ലോകത്തി​​െൻറ അനുമോദനം. സംഭവത്തിന്‍റെ പേരിൽ നവമാധ്യമങ്ങളിലും ഇൗ തലശേരി സ്വദേശിക്ക് താരപരിവേഷം ലഭിച്ചിട്ടുണ്ട്. ഗോൾഡൻ തുലിപിനടുത്തുള്ള ഒരു ബ്യൂട്ടിപാർലറിലെ ഡ്രൈവറാണ് ഫൈസൽ. തന്‍റെ സ്ഥാപനത്തിൽ നിന്നും നിർദേശിച്ചത് അനുസരിച്ചാണ് 3100 സൗദി റിയാൽ ബഹ്റൈൻ ദിനാറാക്കി മാറ്റിയെടുക്കാനായി പ്രമുഖ എക്സ്ചേഞ്ചിൽ പോയത്.

ഇവിടെ സൗദി റിയാൽ നൽകിയശേഷം ൈഫസലിന് തിരികെ ലഭിച്ചത് 800 ബി.ഡിയായിരുന്നു. താൻ നൽകിയതിനെക്കാൾ അധികം തുകയാണ് ലഭിച്ചിരിക്കുന്നതെന്ന് അപ്പോൾതന്നെ ൈഫസൽ എക്സ്ചേഞ്ച് ജീവനക്കാരനോട് അറിയിച്ചെങ്കിലും തെറ്റുപറ്റിയിട്ടില്ലെന്ന് കണക്ക് പരിശോധിച്ച ശേഷം ജീവനക്കാരൻ മറുപടി നൽകി. ആവർത്തിച്ച് ചൂണ്ടിക്കാണിച്ചപ്പോഴും ജീവനക്കാരൻ പറഞ്ഞത് നൽകിയ തുക കൃത്യമെന്നാണത്രെ. തുടർന്ന് ഫൈസൽ തന്‍റെ സ്ഥാപനത്തിലെത്തി തന്നുവിട്ട തുക എത്രയാണെന്ന് ഒന്നുകൂടി ഉറപ്പുവരുത്തിയ ശേഷം വീണ്ടും എക്സ്ചേഞ്ചിലെത്തി ബാക്കി തുക തിരിച്ചേൽപ്പിച്ചു.

കണക്കുകൾ പരിശോധിച്ചപ്പോൾ തനിക്ക് പറ്റിയ അബദ്ധമാണെന്ന് മനസിലാക്കിയ എക്സ്ചേഞ്ച് ജീവനക്കാരൻ നന്ദി അറിയിക്കുകയും ചെയ്തു. എക്സ്ചേഞ്ച് ജീവനക്കാർ എല്ലാവരും ൈഫസലിനെ അഭിനന്ദനം കൊണ്ടുമൂടി. തുടർന്ന് വിവരം അറിഞ്ഞ വിവിധ സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും ഫൈസലിനെ അഭിനന്ദിച്ചു. ഫ്രൈഡേ ഫ്രന്‍റ്സ് ഗ്രൂപ്പ് അംഗമായ ഇദ്ദേഹത്തെ കൂട്ടായ്മ പ്രതിമാസ കുടുംബ സംഗമത്തിൽ ആദരിക്കുകയും ചെയ്തു. ഗ്രൂപ് ചെയർമാൻ മൂസ കുട്ടി ഹാജി, ഷാജഹാൻ, മഹ്മൂദ് താജ്, അസീൽ കൂത്തുപറമ്പ്, ഷമീറ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - faizal Behrin pravasi -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.