വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ ബഹ്​റൈനിൽ എത്തും

മനാമ: വിദേശകാര്യ മന്ത്രി എസ്​. ജയശങ്കർ ത്രിരാഷ്​ട്ര സന്ദർശനത്തി​​െൻറ ഭാഗമായി ചൊവ്വാഴ്​ച​ ബഹ്​റൈനിൽ എത്തും. ബഹ്​റൈന്​ പുറമേ, യു.എ.ഇ, സീഷെൽസ്​ എന്നിവയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്​.

ചൊവ്വ, ബുധൻ ദിവസങ്ങളിലാണ്​ ബഹ്​റൈൻ സന്ദർശനം. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തി​െൻറ ആദ്യ ബഹ്​റൈൻ സന്ദർശനമാണ്​ ഇത്​.

പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ ഇന്ത്യൻ സർക്കാറി​െൻറയും ജനങ്ങളുടെയും അനുശോചനം അദ്ദേഹം ബഹ്​റൈൻ സർക്കാരിനെ അറിയിക്കും. ഉഭയകക്ഷി വിഷയങ്ങളും ചർച്ച ചെയ്യും. ബുധനാഴ്​ച അദ്ദേഹം യു.എ.ഇയിലേക്ക്​ പോകും. 27, 28 തീയതികളിലാണ്​ സീഷെൽസ്​ സന്ദർശനം.

Tags:    
News Summary - External Affairs minister s jaishankar visits bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.