പ്ര​തി​ക​ര​ണ​വു​മാ​യി ബ​ഹ്റൈ​നി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ

മ​നാ​മ: തീ​വ്ര വോ​ട്ട​ര്‍പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി​ക​ളി​ൽ വ​ലി​യ ആ​ശ​ങ്ക ത​ന്നെ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്

ബ​ഹ്റൈ​നി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ പ്ര​തി​ക​രി​ക്കു​ക​യാ​ണ്.

ഹിഡൻ അജണ്ടയുടെ ഭാഗം - കെഎംസിസി

തീവ്ര വോട്ടർ പട്ടിക പരിശ്കരണം എസ് ഐ ആർ എന്ന പേരിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കാനിരിക്കുന്നത് ഹിഡൻ അജണ്ടയുടെ ഭാഗമാണെന്ന് കെഎംസിസി ബഹ്‌റൈൻ കുറ്റപ്പെടുത്തി.

ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ പ്രതിസന്ധിയിലാക്കുക എന്ന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമായെ ഇതിനെ കാണാൻ പറ്റു വെന്ന് നേതാക്കൾ പറഞ്ഞു.

ഓരോ പൗരന്മാരുടെയും മൗലികമായ അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥംരായ ഭരണകൂടം തന്നേ പൗരത്വ നിഷേധത്തിനു വേണ്ടി കണ്ടു പിടിച്ച ഉപാധിയാണ് എസ് ഐ ആര് എന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ പറഞ്ഞു.

ബീഹാറിൽ ന്യൂനപക്ഷ വിഭാഗത്തിലെ ഭൂരിഭാഗം വോട്ടുകൾ തള്ളപ്പെട്ടത് പോലെ കേരളത്തിൽ പ്രവാസികളുടെ വോട്ടുകൾ തള്ളപ്പെടാനാണ് കൂടുതൽ സാധ്യത.

ഇത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്ക ഉളവാക്കുന്നതാണെന്ന് കെഎംസിസി നേതാക്കൾ പറഞ്ഞു.

പൗരത്വത്തെ പോലും ഭാവിയിൽ ബാധിക്കാൻ സാധ്യതയുള്ള എസ് ഐ ആർ കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള ന്യൂനപക്ഷ സമുദായത്തിലെ പ്രവാസികൾ ചെയ്യേണ്ടത് ഓൺലൈനിൽ കൂടിയും മറ്റും ലിസ്റ്റിൽ ഇടം നേടാനുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നുള്ളതാണ്. അതിനായി

കെഎംസിസി പ്രത്യേകമായി ഹെല്പ് ഡസ്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. നവംബർ 4 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ ബി എൽ ഒ മാർ വീടുകളിൽ വരുമ്പോൾ ഇതിന് വേണ്ടത്ര പ്രാധാന്യം നൽകി ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കെഎംസിസി ബഹ്‌റൈൻ ഭാരവാഹികൾ ആഹ്വാനം ചെയ്തു.

നടപ്പാകുന്നത്സം ഘ്പരിവാർ താൽപര്യങ്ങൾ മാത്രം - പ്രവാസി വെൽഫെയർ

എസ്.ഐ ആറിനെതിരെ വ്യാപകമായ പരാതികളും ആരോപണങ്ങളും നിലനിൽക്കെ വോട്ടർപട്ടിക പരിഷ്കരണവുമായി മുന്നോട്ട് പോകാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ധൃതിപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ദുരൂഹതയുണ്ട്.

വോട്ടർപ്പട്ടിക പരിഷ്കരണത്തിന്റെ മറവിൽ വ്യാപകമായ പുറന്തള്ളലിലൂടെ വോട്ടവകാശമാണ് റദ്ദ് ചെയ്തത്.

പൗരത്വ നിയമഭേദഗതിയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പുറന്തള്ളൽ എസ്.ഐ.ആറിലൂടെ രാജ്യത്ത് നടപ്പാക്കുകയാണ്.

ഇതിലൂടെ സംഘ്പരിവാർ താൽപര്യങ്ങളാണ് നടപ്പാക്കപ്പെടുന്നത്.

നടപടിയലൂടെ കോടിക്കണക്കിന് വോട്ടർമാർക്കാണ് ജനാധിപത്യപരമായ അവകാശം നിഷേധിക്കപ്പെടാൻ പോകുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടി രാജ്യത്ത് നടപ്പാക്കുന്ന എസ്.ഐ.ആർ പുറന്തള്ളൽ പദ്ധതികൾക്കെതിരെ പൗര സമൂഹത്തിന്റെ ജാഗ്രതയും രാജ്യവ്യാപക പ്രതിഷേധവുമുയരണം.

നടപടി അടിയന്തരമായി പുനഃപരിശോധിക്കണം -ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ

കേരളത്തിലുൾപ്പെടെ ആരംഭിച്ച എസ്.ഐ.ആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. വോട്ടേഴസ് ലിസ്റ്റ് മരവിപ്പിച്ച ഇലക്ഷൻ കമീഷൻ നീക്കം രാജ്യത്തെ ജനാധിപത്യസംവിധാനവുമായും പൗരാവകാശങ്ങളുമായും ബന്ധപ്പെട്ട ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ബിഹാറിൽ നടന്ന എസ്.ഐ.ആർ ഇത്തരം ജനാധിപത്യവിരുദ്ധതയുടെ ലക്ഷണമൊത്ത ഫാഷിസ്റ്റ് പ്രയോഗമാണ്. ഇതിൽ വെട്ടിമാറ്റപ്പെടുന്ന പ്രധാന വിഭാഗങ്ങളിലൊന്ന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളാണ്. ജനാധിപത്യത്തിൽ നിന്ന് വംശീയാധിപത്യത്തിലേക്കുള്ള വഴിവെട്ടലാണിത്.

വെട്ടിമാറ്റപ്പെടുന്ന ലിസ്റ്റിൽ തങ്ങളുടെ പേരും ഇടങ്ങളുമില്ലെന്ന് ന്യൂനപക്ഷങ്ങൾ ഉറപ്പുവരുത്തണം. ഇത് നിയമപരവും 'ജനാധിപത്യപരവുമായ' അപരവത്കരണത്തിന്റെ ടെസ്റ്റ് ഡോസാണ്. ഇതിനോട് അലസമായി പ്രതികരിക്കരുത്. നിലവിലെ വോട്ടർ പട്ടിക മരവിപ്പിക്കുകയും 2002 ലെ പട്ടിക ഉപയോഗിച്ച് വോട്ടർ പട്ടിക പുതുക്കുകയും ചെയ്യേണ്ടി വരുന്നത് നിരവധി പേർക്ക് അവരുടെ വോട്ടവകാശം നഷ്ടപ്പെടാൻ ഇടവരുത്തും.സ്വന്തം ആധാർ കാർഡും റേഷൻ കാർഡും ജനന സർട്ടിഫിക്കറ്റുമൊന്നും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ രേഖയല്ലാതായി ലക്ഷക്കണക്കിന് പേർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടത് നാം കണ്ടതാണ്. ഒരാളുടെ പൗരത്വം നിശ്ചയിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷൻ ധിക്കാരപൂർവം കയ്യേറുന്ന അത്യന്തം അപകടകരമായ അവസ്ഥയാണുള്ളതെന്നും ഫ്രൻഡ്‌സ് ഭാരവാഹികൾ കൂട്ടിച്ചേർത്തു.

എ​സ്.​ഐ.​ആ​ർ പ​റ​യാ​തെ പ​റ​യു​ന്ന പൗ​ര​ത്വം തെ​ളി​യി​ക്ക​ൽ -യൂ​ത്ത് ഇ​ന്ത്യ

മ​നാ​മ: ഇ​ല​ക്ഷ​ൻ ക​മീ​ഷ​ന്റെ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പാ​ക്കി​യ എ​സ്.​ഐ.​ആ​ർ അ​ഥ​വാ സ​മ​ഗ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണം ഒ​രു ത​ര​ത്തി​ലു​ള്ള പൗ​ര​ത്വം തെ​ളി​യി​ക്ക​ൽ പ്ര​ക്രി​യ​യാ​ണെ​ന്ന് യൂ​ത്ത് ഇ​ന്ത്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ല​വി​ലെ വോ​ട്ട​ർ പ​ട്ടി​ക മ​ര​വി​പ്പി​ക്കു​ക​യും 2002 ലെ ​പ​ട്ടി​ക ഉ​പ​യോ​ഗി​ച്ച് വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ക​യും ചെ​യ്യേ​ണ്ടി വ​രു​ന്ന​ത് നി​ര​വ​ധി പേ​ർ​ക്ക് അ​വ​രു​ടെ വോ​ട്ടി​ങ് അ​വ​കാ​ശം അ​ട​ക്ക​മു​ള്ള​വ ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​വ​രു​ത്തു​ന്ന​തു​മാ​ണ്. 2026ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​കു​ന്ന കേ​ര​ള​മ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ലെ 2002ന് ​ശേ​ഷം വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ വീ​ണ്ടും പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​നാ​വ​ശ്യ​മാ​യ ക​ട​മ്പ​ക​ൾ താ​ണ്ടേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​ർ ഇ​തി​ന്റെ പേ​രി​ൽ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ട് ത​ങ്ങ​ൾ ഈ ​രാ​ജ്യ​ത്തെ പൗ​ര​ന്മാ​രാ​ണോ എ​ന്ന ചോ​ദ്യ​മ​ട​ക്കം നേ​രി​ടു​ക​യാ​ണ്. സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​വി​ഷ​യ​ത്തി​ൽ ഇ​ത്ര തി​ടു​ക്ക​പ്പെ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. പു​തി​യ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കേ​ണ്ടി വ​രു​ന്ന പ്ര​വാ​സി സ​മൂ​ഹ​വും ആ​ശ​ങ്ക​യു​ടെ വ​ക്കി​ലാ​ണ്. പ്ര​വാ​സി​ക​ളു​ടെ പേ​ര് ചേ​ർ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പെ​ട​ലു​ക​ൾ യൂ​ത്ത് ഇ​ന്ത്യ ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ൻ​റ് അ​ജ്മ​ൽ ശ​റ​ഫു​ദ്ദീ​ൻ അ​റി​യി​ച്ചു. സി​ഞ്ചി​ലെ ഫ്ര​ൻ​ഡ്സ് സെൻറ​റി​ൽ ന​ട​ന്ന യൂ​ത്ത് ഇ​ന്ത്യ പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ ജ​ന. സെ​ക്ര​ട്ട​റി ജു​നൈ​ദ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം -ഐ.​സി.​എ​ഫ്

മ​നാ​മ: എ​സ്.​ഐ.​ആ​റി​ൽ പ്ര​വാ​സി​ക​ൾ​ക്കു​ള്ള ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്). ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കെ, അ​ത് ക​ഴി​യു​ന്ന​തു​വ​രെ നീ​ട്ടി​വെ​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള ആ​വ​ശ്യം തി​ര​സ്‌​ക​രി​ച്ചാ​ണ് തെ​ര. ക​മീ​ഷ​ൻ എ​സ്.​ഐ.​ആ​ർ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം 1951 പ്ര​കാ​രം വോ​ട്ട​ർ പ​ട്ടി​ക ത​യാ​റാ​ക്കാ​നും പ​രി​ഷ്‌​ക​ര​ണം വ​രു​ത്താ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും, ഈ ​പ്ര​ക്രി​യ പ്ര​വാ​സി​ക​ളു​ടെ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​താ​ക​രു​ത് എ​ന്ന് ഐ.​സി.​എ​ഫ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​സ്.​ഐ.​ആ​ർ പ്ര​വാ​സി​ക​ളു​ടെ രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ളെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​യാ​ക​രു​ത്. പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​വ​കാ​ശം ഒ​രു രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​മ​ല്ല, അ​തി​ലു​പ​രി ജ​നാ​ധി​പ​ത്യം വി​ഭാ​വ​നം ചെ​യ്യു​ന്ന സ​മ​ത്വ​വും സാ​ർ​വ​ത്രി​ക വോ​ട്ട​വ​കാ​ശ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ അ​നി​വാ​ര്യ​ഘ​ട​കം കൂ​ടി​യാ​ണ്. അ​തി​നാ​ൽ, വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ലെ സ​മ​യ​പ​രി​ധി ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നും ബി.​എ​ൽ.​ഒ പ​രി​ശോ​ധ​ന​ക്ക് പ​ക​ര​മാ​യി മ​റ്റ് അം​ഗീ​കൃ​ത സ​ർ​ക്കാ​ർ രേ​ഖ​ക​ളോ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളോ വ​ഴി പ്ര​വാ​സി​ക​ളെ കേ​ര​ളീ​യ​രാ​യി അം​ഗീ​ക​രി​ക്കാ​ൻ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്ക​ണ​ം.

ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി കേ​ര​ള സ​ർ​ക്കാ​റും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ഐ.​സി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

News Summary - Expatriate organizations in Bahrain respond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.