??. ??? ??????????????? ???? ???????? ?????????????? ???? ????? ???????? ???????????? ????? ????

ഫാ. ടോം ഉഴുന്നാലിലി​െൻറ മോചനത്തിനായി ഒരുമിക്കണമെന്ന്​ ചർച്ച സദസ്​

മനാമ: യമനിൽ നിന്ന്​ കഴിഞ്ഞ വർഷം തീവ്രവാദികൾ എന്ന് സംശയിക്കുന്നവർ തട്ടികൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലി​​െൻറ മോചന  സാധ്യതകൾ ആരായുന്നതിനായി സീറോ മലബാർ സൊസൈറ്റി (സിംസ്​) സംഘടിപ്പിച്ച ചർച്ച സദസ്​ ശ്രദ്ധേയമായി.ബഹ്‌റൈനിലെ വിവിധ സംഘടന നേതാക്കളും സാമൂഹിക പ്രവർത്തകരും മത നേതാക്കളും ചർച്ചയിൽ പ​െങ്കടുത്തു.  ഫാദറി​​െൻറ മോചനത്തിനായുള്ള പ്രവർത്തനങ്ങളിൽ ഒരുമിച്ച്​ നിൽക്കാൻ തീരുമാനമായി. സിംസ് പ്രസിഡൻറ്​ ബെന്നി വർഗീസ്‌  വിഷയാവതരണം നടത്തി. പ്രവാസിയായ ഫാ. ടോമി​​െൻറ മോചനത്തിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ മുന്നിട്ടിറങ്ങേണ്ടത് എല്ലാ പ്രവാസികളുടെയും ഉത്തരവാദിത്തമാണെന്ന്  ചർച്ചക്ക് തുടക്കം കുറിച്ച കേരളീയ സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. യു.എൻ.പോലെയുള്ള അന്താരാഷ്​ട്ര ഏജൻസികൾക്ക് നിവേദനം നൽകുകയും അവരിലൂടെ മോചനം സാധ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യണമെന്ന്​ മാധ്യമ പ്രവർത്തകൻ സോമൻ ബേബി പറഞ്ഞു.

വ്യവസ്ഥാപിതമായ ഭരണസംവിധാനങ്ങൾ ഇല്ലാത്തിടത്ത്​ നയതന്ത്ര ഇടപെടലുകൾക്ക് പരിമിതികളുണ്ടെന്ന് അമ്പിളിക്കുട്ടൻ അഭിപ്രായപ്പെട്ടു. അന്താരാഷ്​ട്ര തലത്തിലുള്ള ഇടപെടലുകളാണ്​ മോചനത്തിനുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, കെ.എം.സി.സി  ഭാരവാഹികളായ എസ്​.വി.ജലീൽ, ഗഫൂർ കൈപ്പമംഗലം, ഷംസുദ്ദീൻ, ഫ്രൻറ്​സ്​ ബഹ്‌റൈൻ പ്രസിഡൻറ്​ ജമാൽ നദ്‌വി, മാധ്യമ പ്രവർത്തകരായ പ്രദീപ് പുറവങ്കര, രാജീവ് വെള്ളിക്കോത്ത്‌, ‘ഇൻഡക്സ് ബഹ്‌റൈൻ’ ചീഫ് കോഒാഡിനേറ്റർ റഫീഖ് അബ്​ദുല്ല, കെ.സി.എ ജനറൽ സെക്രട്ടറി വിജു ജോസ് കല്ലറ, ഡിക്‌സൺ സൈറസ്, ‘സിംസ്’ കോർ ഗ്രൂപ്പ് ചെയർമാൻ പി.പി.ചാക്കുണ്ണി, വൈസ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സേക്രഡ് ഹാർട്​  ചർച്ച് മലയാളം വിഭാഗം കോഒാഡിനേറ്റർ സി.എൽ. ആൻറണി, വേൾഡ് മലയാളി കൗൺസിൽ ബഹ്​റൈൻ  പ്രസിഡൻറ്​ സേവി മാത്തുണ്ണി, ജോയ് തര്യത്, ജെയിംസ് ജോസഫ്, സുജൻ, ധന്യ ബിജോയ് തുടങ്ങിയവർ സംസാരിച്ചു.സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും ജനറൽ കൺവീനർ  ചാൾസ് ആലുക്കാസ് നന്ദിയും രേഖപ്പെടുത്തി. പി.ടി.ജോസഫ്, അമൽ, ബിജു പാറക്കൽ, ജേക്കബ് വാഴപ്പിള്ളി, തോമസ് ജോൺ, റാഫി സി.ആൻറണി, റോജി ജോസഫ്, ജിമ്മി ജോസഫ്, ജോസ് ചാലിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. 

News Summary - events bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.