ഗവൺമെന്റ് ഹോസ്പിറ്റൽസ് അതോറിറ്റി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ
മനാമ: ഐഡിയാസ് ടെക്നോളജിയുമായി ചേർന്ന് സ്വകാര്യ ക്ലിനിക്കുകൾക്ക് ഇലക്ട്രോണിക് സംവിധാനമേർപ്പെടുത്തുമെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് അതോറിറ്റി അറിയിച്ചു.
ഇതുസംബന്ധിച്ച കരാറിൽ ഇരു വിഭാഗവും കഴിഞ്ഞദിവസം ഒപ്പുവെച്ചു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് അതോറിറ്റി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി. മെഡിക്കൽ സർവിസസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ സംവിധാനത്തിലൂടെ ഏകീകരിക്കാൻ കഴിയും.
ഗവൺമെന്റ് ഹോസ്പിറ്റൽസിനോടു ചേർന്നുള്ള പ്രൈവറ്റ് ക്ലിനിക്കുകൾക്കു വേണ്ടിയാണ് ഈ സേവനമേർപ്പെടുത്തുന്നത്. ഐഡിയാസ് മെഡിക്കൽ സിസ്റ്റത്തിലൂടെ രോഗിയുടെ മുഴുവൻ വിവരങ്ങൾ അറിയാനും നേരത്തേയുള്ള ചികിത്സകളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും മനസ്സിലാക്കാനും സാധിക്കുമെന്ന് ഐഡിയാസ് ടെക്നോളജീസ് കമ്പനി ഡയറക്ടർ ജലീൽ ആൽ ശറഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.