മനാമ: വൈദ്യുതി ബില്ലിെൻറ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘം വിലസുന്നു. ബഹ്റൈനിൽ പലയിടങ്ങളിലായി വ്യാപാരികളെ ലക്ഷ്യമിട്ടാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്. പ്രതിമാസം വലിയ തുക ബിൽ ഇനത്തിൽ അടക്കുന്നവരെ സമീപിക്കുകയും തങ്ങൾ ക്രഡിറ്റ് കാർഡ് വഴി പണമടച്ച് 10 ശതമാനം ഇളവ് വാങ്ങിത്തരാമെന്ന് പറയുകയുമാണ് ഇവരുടെ രീതി. അങ്ങനെ തുടർച്ചയായി മൂന്നോ നാലോ മാസം ബിൽ കൃത്യമായി അടച്ച ശേഷം ഷോപ്പ് ഉടമകളുടെ വിശ്വാസ്യത നേടുകയും തുടർന്ന് തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുന്നത്.ബിൽ തുക ഇവർ അടച്ച ശേഷമാണ് ഷോപ്പുടമകളിൽ നിന്ന് പണം വാങ്ങുന്നത്.തുടർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം തങ്ങളുടെ വൈദ്യുതി എക്കൗണ്ട് പരിശോധിക്കുേമ്പാൾ അടച്ച പണം അതേപടി നിലനിൽക്കുന്നതായി കാണുന്നു.ഇത്തരത്തിൽ ഗുദൈബിയയിലും മുഹറഖിലും മറ്റും ബിസിനസ് ശൃംഖലയുള്ള ഒരാൾക്ക് 5000ത്തോളം ദിനാർ നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാൾ പൊലീസിൽ പരാതി നൽകാൻ തയ്യാറെടുത്തിരിക്കുകയാണ്. സമാന രീതിയിൽ ഇൗ സംഘം പലരെയും തട്ടിപ്പിനിരയാക്കിയതായാണ് വിവരം.റിഫയിൽ പച്ചക്കറി നടത്തുന്ന ഒരു മലയാളിയും തട്ടിപ്പിനിരയായി. ഇയാളുടെ ഷോപ്പിൽ ബിൽ അടക്കാത്തതിെൻറ പേരിൽ ഫ്യൂസ് ഉൗരുമെന്ന ഘട്ടത്തിലാണ് ഇൗ സംഘം എത്തുന്നത്.
തുടർന്ന് ഇവർ വഴി പണം അടച്ച് കണക്ഷൻ പുനസ്ഥാപിച്ചെങ്കിലും ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ഡിസ്കണക്ഷൻ നോട്ടിസ് വന്നു.അപ്പോഴാണ് വിവരം ശ്രദ്ധയിൽ പെടുന്നത്. ഇവരും തട്ടിപ്പിനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ്. മലയാളികൾ ഉൾപ്പെട്ട സംഘമാണ് ഇതിനുപിന്നിലുള്ളതെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. പണം അടച്ച ശേഷവും ഒൗട്സ്റ്റാൻറിങ് തുക കാണിക്കുന്നുവെന്ന വിവരം പറയുന്നതോടെ ഫോൺ എടുക്കാതെ മുങ്ങി നടക്കുന്നതാണ് ഇവരുടെ രീതി.
ഇൗ പ്രശ്നം വൈദ്യുതി^ജല വകുപ്പ് അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ സാമൂഹിക പ്രവർത്തകൻ കെ.ടി.സലീമിെൻറ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.