മനാമ: ബഹ്റൈനിലെ പ്രധാന പൊതു റോഡുകളിലിറക്കിയ ലൈസൻസില്ലാത്ത 170 ഇലക്ട്രിക് സ്കൂട്ടറുകൾ പിടിച്ചെടുത്ത് ട്രാഫിക് പൊലീസ്. കാറുകൾ, ട്രക്കുകൾ, മറ്റു വാഹനങ്ങൾ എന്നിവക്കായി നിയുക്തമാക്കിയ പാതകളിൽ ഡ്രൈവിങ് നടത്തിയതിനാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഈ മാസം ആദ്യത്തിലാണ് നിരോധനം പ്രഖ്യാപിച്ചത്. റൈഡർമാർക്കെതിര നിയമ നടപടികൾ സ്വീകരിച്ചതായി ട്രാഫിക് വകുപ്പ് അറിയിച്ചു.
ഇ-സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം മരണങ്ങൾക്കും ഗുരുതര പരിക്കുകൾക്കും കാരണമായിരുന്നു. ഇത് കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ഗതാഗത തടസ്സങ്ങൾക്കും മറ്റു നാശനഷ്ടങ്ങൾക്കും കാരണമായതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും റോഡ്, ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികൾ എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.