ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘എജുകഫേ’യിൽ പ​ങ്കെടുക്കാനെത്തിയ എ.ഐ വിദഗ്ധൻ കൃഷ്ണകുമാറിനെ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരിക്കുന്നു

എജുകഫേ’ നാളെ; എ.ഐ വിദഗ്ധൻ കൃഷ്ണകുമാർ ബഹ്റൈനിലെത്തി

മനാമ: അഭിരുചി മനസ്സിലാക്കി ഇഷ്ടമുള്ള കോഴ്സുകളും കോളജുകളും സർവകലാശാലകളും തിരഞ്ഞെടുക്കാൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കാനുദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഗൾഫ് മാധ്യമം ‘എജുകഫേ’യിൽ പ​ങ്കെടുക്കാനായി പ്രശസ്ത എ.ഐ വിദഗ്ധൻ കൃഷ്ണകുമാർ ബഹ്റൈനിലെത്തി.


എയർപോർട്ടിൽ അദ്ദേഹത്തിന് സ്വീകരണം നൽകി. ഡിസംബർ ആറ്, ഏഴ് തീയതികളിൽ ഇന്ത്യൻ ക്ലബിലാണ് ‘എജുകഫേ’ നടക്കുക. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ര​ജി​സ്ട്രേ​ഷ​നും പ്ര​വേ​ശ​ന​വും സൗ​ജ​ന്യ​മാ​ണ്​.

നാട്ടിലെയും ബഹ്റൈനടക്കം ജി.സി.സി രാജ്യങ്ങളിലെയും മറ്റ് വിദേശ രാജ്യങ്ങളിലേയും സർവകാലാശാലകളൂടെ കോഴ്സുകളെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്ന മേളയുടെ രജിസ്ട്രേഷൻ തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് രണ്ടു മുതൽ രാത്രി എട്ടുവരെയും ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയുമാണ് ‘എജുകഫേ’. https://www.myeducafe.com എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. QR ​കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം.

Tags:    
News Summary - Educafe' tomorrow; AI expert Krishnakumar arrived in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.