സമ്റോ-ല-മോറിയോ' ലോഗോ പ്രകാശനം ഇടവക വികാരി
ഫാ. ജേക്കബ് തോമസ് നിര്‍വഹിക്കുന്നു. ഭാരവാഹികള്‍ സമീപം
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ ഗായകസംഘം സംഘടിപ്പിക്കുന്ന എക്യൂമിനിക്കല്‍ സംഗീതസന്ധ്യ 'സമ്റോ-ല-മോറിയോ' സല്മാനിയയിലുള്ള ബഹ്റൈന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ നടക്കും. ബഹ്റൈനിലെ അപ്പൊസ്തോലിക ഇടവകകളിലെ ഗായക സംഘങ്ങൾ പങ്കെടുക്കും.
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബോംബെ ഭദ്രാസനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഈ പ്രോഗ്രാമിൽ ബഹു. ഇന്ത്യന്‍ അംബാസഡര്‍ ശ്രീ. വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരിക്കും എന്ന് ഇടവക വികാരി ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി ഫാ. തോമസ്കുട്ടി പി.എന്‍., കത്തീഡ്രൽ ട്രസ്റ്റി സജി ജോര്‍ജ്, സെക്രട്ടറി ബിനു ഈപ്പൻ, ക്വയര്‍ മാസ്റ്റര്‍ അനു ടി. കോശി, ക്വയര്‍ സെക്രട്ടറി സന്തോഷ് തങ്കച്ചന് എന്നിവര്‍ അറിയിച്ചു. ആയതിന്റെ ക്രമീകരണങ്ങള്‍ക്കായി വിവിധ കമ്മിറ്റികള്‍ പ്രവർത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.