മനാമ: ബഹ്റൈനിൽ ഇ കീ, ഇ ഗവ. ബഹ്റൈൻ എന്നിവയുടെ പേരിൽ ഫോണുകളിൽ വ്യാജ ടെക്സ്റ്റ് മെസേജുകളും ഇതുവഴിയുള്ള തട്ടിപ്പും വ്യാപകമായി. ഈ സാഹചര്യത്തിൽ സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സന്ദേശങ്ങൾ പൂർണമായും വ്യാജമാണെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) അറിയിച്ചു. സന്ദേശത്തിനൊപ്പം വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുത്.
ഇ കീ, ഇ ജിഒവി ബഹ്റൈൻ എന്നിവയുടെ പേരിൽ വരുന്ന സന്ദേശങ്ങൾ ഇ ഗവൺമെന്റ് സേവനങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, ഇതുവഴി വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ അന്വേഷിക്കാറില്ല. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിക്കുന്നവർ 80008001 എന്ന നമ്പറിൽ സർക്കാർ സേവന കോൺടാക്റ്റ് കേന്ദ്രവുമായി ബന്ധപ്പെടുകയോ മൈ ജിഒവി ആപ്പ് വഴിയോ 922 എന്ന ഹോട്ട്ലൈൻ വഴിയോ സൈബർ ക്രൈം ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഐ.ജി.എ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.