മനാമ: വിദേശരാജ്യങ്ങളിലെ എംബസികളിലും കോൺസുലേറ്റുകളിലും ഡോക്യുമെന്റേഷൻ ഇടപാടുകളുടെ ഫീസ് 50 ദീനാർ വർധിപ്പിക്കാൻ തീരുമാനിച്ചതായി നീതിന്യായ, ഇസ്ലാമികകാര്യ, ഔഖാഫ് മന്ത്രി നവാഫ് അൽ മുആവദ അറിയിച്ചു.
ഡോക്യുമെന്റേഷൻ നടപടിക്രമങ്ങളുടെ ഫീസ് നിലവിൽ ഇപ്രകാരമാണുള്ളത്. ജോയന്റ് സ്റ്റോക് കമ്പനികളുടെ കരാറുകൾ രേഖപ്പെടുത്താനുള്ള ഫീസ് 250 ദീനാർ, നോൺ ജോയന്റ് സ്റ്റോക് കമ്പനികളുടെ കരാറുകൾ 30 ദീനാർ, ഔദ്യോഗിക ബോണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്നതിന് 20 ദീനാർ, റിയൽ എസ്റ്റേറ്റ് സംബന്ധമായ അവകാശം സ്ഥാപിക്കുന്നതിനോ കൈമാറ്റംചെയ്യുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള കരാർ 20 ദീനാർ,
കടകളും കപ്പലുകളും വിൽക്കുന്നതിനുള്ള കരാറുകൾ രേഖപ്പെടുത്താൻ 25 ദീനാർ, മാനേജ്മെന്റ്, ഏജൻസി കരാറുകൾ രേഖപ്പെടുത്താനുള്ള ഫീസ് 10 ദീനാർ, മുകളിൽ സൂചിപ്പിച്ചവ ഒഴികെയുള്ള മറ്റു രേഖകൾക്ക് ആറ് ദീനാർ, ഔദ്യോഗിക രേഖകളിൽ എക്സിക്യൂട്ടിവ് ഫോർമുല റിട്ടേൺ സമർപ്പിക്കുന്നതിന് 15 ദീനാർ, നഷ്ടപ്പെട്ട ഡോക്യുമെന്റിന്റെ ഡ്യൂപ്ലിക്കേറ്റിനോ പകർപ്പിനോ നിർണിത ഫീസിന്റെ പകുതിയും നൽകണം.
ഒപ്പുകളുടെ ആധികാരികത, തീയതി സംബന്ധമായ തെളിവുകൾ, വിവർത്തകരുടെ ഒപ്പിന്റെ ആധികാരികത എന്നിവക്ക് അഞ്ചു ദീനാർ ഫീസ് നൽകണം. യഥാർഥ പകർപ്പിനുള്ള ഫീസ് മൂന്നു ദീനാറായി കുറക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ഇടപാടുകൾ നടത്താൻ നോട്ടറി ഓഫിസിന് പുറത്താണെങ്കിൽ 25 ദീനാർ ഈടാക്കും. സ്വകാര്യ നോട്ടറിയാണെങ്കിൽ ഫീസ് ഈടാക്കുകയില്ലെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.