മനാമ: സീഫ് ജില്ലയിലെ ഡെപ്യൂട്ടി ഒാംബുഡ്സ്മാൻ ഗാദ ഹമീദിെൻറ ഒാഫിസിൽ യു.എസ് കോൺഗ്രസിലെ പ്രതിനിധി സംഘം സന്ദർശനം നടത്തി. മനുഷ്യാവകാശം സംരക്ഷിക്കുന്നതിൽ ഒാംബുഡ്സ്മാൻ ഒാഫിസ് വഹിക്കുന്ന പങ്കിനെക്കുറിച്ച് അധികൃതർ യു.എസ് പ്രതിനിധി സംഘത്തിന് വിശദീകരിച്ചുനൽകി. അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും അധികാരികളുമായും ആശയവിനിമയവും സഹകരണവും വർധിപ്പിക്കുന്നതിനുള്ള താൽപര്യവും അവർ ചൂണ്ടിക്കാട്ടി. ഓഫിസിലെ സുതാര്യത, സ്വയംഭരണം, പ്രഫഷനലിസം എന്നിവ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സഹായകമാകുന്നുണ്ടെന്നും ഒാംബുഡ്സ്മാൻ പ്രതിനിധി സംഘത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.