കേരള മദ്റസ എജുക്കേഷൻ ബോർഡ് നടത്തിയ പൊതുപരീക്ഷകളിൽ ടോപ്പേഴ്സ് ആയ ഫിൽസ ഫൈസൽ, തഹിയ്യ ഫാറൂഖ്
മനാമ: കേരള മദ്റസ എജുക്കേഷൻ ബോർഡ് നടത്തിയ പ്രൈമറി, സെക്കൻഡറി പൊതുപരീക്ഷകളിൽ ദാറുൽ ഈമാൻ കേരള മദ്റസകൾക്ക് തിളക്കമാർന്ന വിജയം. ഏഴ്, ഒമ്പത് ക്ലാസുകളിലെ പൊതുപരീക്ഷകൾ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയികളായി.
ഫിൽസ ഫൈസൽ, തഹിയ്യ ഫാറൂഖ് എന്നിവർ പ്രൈമറി പൊതു പരീക്ഷയിലെ ടോപ്പേഴ്സ് ലിസ്റ്റിൽ ഇടംനേടി. അവ്വാബ് സുബൈർ, മുഹമ്മദ് ഹംദാൻ, തമന്ന നസീം, ഹയ മറിയം, അഹ് മദ് താഹ, മുഹമ്മദ് നോഷിൻ എന്നിവർക്ക് എ പ്ലസ് ലഭിച്ചു. ഉന്നത വിജയം നേടി മദ്റസയുടെ അഭിമാനം വാനോളം ഉയർത്തിയ വിദ്യാർഥികൾക്കും നൂറുശതമാനം വിജയത്തിളക്കത്തിന് മാറ്റുകൂട്ടിയ വിദ്യാർഥികൾക്കും മദ്റസ മാനേജിങ് കമ്മിറ്റി, രക്ഷാധികാരി, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽമാർ, അഡ്മിനിസ്ട്രേറ്റർമാർ, അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ ഭാരവാഹികൾ, പൂർവ വിദ്യാർഥി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുമോദനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.