ബ​ഹ്‌​റൈ​നി​ൽ 3.8 ല​ക്ഷം ദി​നാ​റി​ന്റെ ക്രി​പ്‌​റ്റോ ത​ട്ടി​പ്പ്: സ്വ​ദേ​ശി​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വും പി​ഴ​യും

മ​നാ​മ: വ്യാ​ജ ക്രി​പ്‌​റ്റോ ക​റ​ൻ​സി ട്രേ​ഡി​ങ് പ്ലാ​റ്റ്‌​ഫോം വ​ഴി നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ദി​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ബ​ഹ്‌​റൈ​ൻ സ്വ​ദേ​ശി​ക്ക് കോ​ട​തി ക​ഠി​ന​ത​ട​വ് വി​ധി​ച്ചു. 19 നി​ക്ഷേ​പ​ക​രി​ൽ​നി​ന്നാ​യി ഏ​ക​ദേ​ശം 3,82,000 ബ​ഹ്‌​റൈ​നി ദി​നാ​ർ ത​ട്ടി​യെ​ടു​ത്ത 42കാ​ര​നെ​യാ​ണ് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷി​ച്ച​ത്. അ​ഞ്ച് വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം ദീ​നാ​ർ പി​ഴ​യു​മാ​ണ് ശി​ക്ഷ.

കൂ​ടാ​തെ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് വാ​ങ്ങി​യ മു​ഴു​വ​ൻ തു​ക​യും തി​രി​കെ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്ര​തി​യി​ൽ​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ന്ന​തി​നാ​യി സി​വി​ൽ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ ഇ​ര​ക​ൾ​ക്ക് കോ​ട​തി അ​നു​മ​തി ന​ൽ​കി. ത​ട്ടി​പ്പി​ലൂ​ടെ സ​മ്പാ​ദി​ച്ച ലാ​ഭം ക​ണ്ടു​കെ​ട്ടാ​നും ഉ​ത്ത​ര​വാ​യി. ല​ണ്ട​നി​ൽ ര​ണ്ട് ക​മ്പ​നി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത പ്ര​തി, പ്ര​മു​ഖ നി​ക്ഷേ​പ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ പേ​രി​നോ​ട് സാ​മ്യ​മു​ള്ള പേ​രു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ച്ച​ത്. പ്ര​തി​മാ​സം 10 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം ഇ​യാ​ൾ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ലാ​ഭം ന​ൽ​കി വി​ശ്വ​സി​പ്പി​ക്കു​ക​യും പി​ന്നീ​ട് പ​ണ​വു​മാ​യി മു​ങ്ങു​ക​യു​മാ​യി​രു​ന്നു രീ​തി. നി​ക്ഷേ​പം സു​ര​ക്ഷി​ത​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ക്കാ​ൻ വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സ് ക​രാ​റു​ക​ളും ഇ​യാ​ൾ ഒ​പ്പി​ട്ടു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​യ്ക്ക് നി​യ​മ​സാ​ധു​ത ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മു​മ്പും സ​മാ​ന​മാ​യ നി​ര​വ​ധി ത​ട്ടി​പ്പു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളു​ടെ സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് മ​റി​ക​ട​ക്കാ​ൻ, 16 വ​ർ​ഷ​ത്തോ​ളം അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്ന സ്വ​ന്തം സ​ഹോ​ദ​രി​മാ​രു​മാ​യി ഇ​യാ​ൾ കു​ടും​ബ അ​നു​ര​ഞ്ജ​ന​ത്തി​ലൂ​ടെ ബ​ന്ധം സ്ഥാ​പി​ച്ചു. നി​ക്ഷേ​പ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സ​ഹോ​ദ​രി​മാ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് പ​ണം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്.

സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​നി​ന്റെ യാ​തൊ​രു അ​നു​മ​തി​യും ഇ​ല്ലാ​തെ​യാ​ണ് ഇ​യാ​ൾ നി​ക്ഷേ​പ​ങ്ങ​ൾ സ്വീ​ക​രി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. 

Tags:    
News Summary - Crypto fraud worth 3.8 million dinars in Bahrain: Local gets five years in prison and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.