മനാമ: രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങൾ എല്ലാവരും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ പൊതുജനാരോഗ്യ വകുപ്പ് പരിശോധന ഉൗർജിതമാക്കി. ബുധനാഴ്ച 162 റസ്റ്റാറൻറുകളിലും കഫേകളിലുമാണ് പരിശോധന നടത്തിയത്. ഇതിൽ 32 എണ്ണം നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഇവക്കെതിരെ നിയമനടപടി സ്വീകരിക്കും. പോരായ്മകൾ കണ്ടെത്തിയ മറ്റ് ചില സ്ഥാപനങ്ങളിൽ തെറ്റ് തിരുത്തുന്നതിന് നിർദേശം നൽകി. ചില സ്ഥാപന ഉടമകൾ ഉടൻതന്നെ പോരായ്മകൾ പരിഹരിക്കുകയും ചെയ്തു. എല്ലാവരും കോവിഡ് മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനാരോഗ്യ വകുപ്പ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.