മനാമ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട തിനുശേഷം വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ എജുനെറ്റ് എന്ന വെബ്സൈറ്റ് സന്ദർശിച്ചത് 57 ലക്ഷം പേർ. ഫെബ്രുവരി 24ന് ബഹ്റൈനിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. ഇതിനുശേഷം ഏപ്രിൽ 14 വരെയുള്ള കണക്കനുസരിച്ചാണ് ഒാൺലൈൻ പഠനത്തിെൻറ ഭാഗമായി 57 ലക്ഷം പേർ പോർട്ടൽ സന്ദർശിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് ആക്ടിങ് ഡയറക്ടർ നാദിയ അൽ മുറൈസിയാണ് ഇക്കാര്യം അറിയിച്ചത്. പോർട്ടലിലെ പ്രത്യേക പേജിലൂടെ സാേങ്കതിക സഹായം തേടി എത്തിയ 40,705 അപേക്ഷകൾ പരിഹരിക്കാനും സാധിച്ചു.
കോവിഡ് അവധിക്കാലത്ത് രാജ്യത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒാൺലൈൻ അധ്യയനം ആരംഭിച്ചു. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഒാൺലൈൻ പഠനത്തിനായി വെബ്സൈറ്റിലേക്ക് എത്തുന്നത്. ഇൗ സാഹചര്യത്തിൽ നിരവധി സാേങ്കതിക പ്രശ്നങ്ങളും ഉയരാറുണ്ട്. ഇത് പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക സാേങ്കതിക സഹായ സേവനംതന്നെ തുടങ്ങിയിട്ടുണ്ട്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉന്നയിക്കുന്ന സാേങ്കതിക പ്രശ്നങ്ങൾക്ക് ഇതുവഴി പരിഹാരമാകും. മൈക്രോസോഫ്റ്റ് 365 ഉപയോഗിക്കുന്ന വിദ്യാർഥികൾ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം മൈക്രോസോഫ്റ്റ് കമ്പനിയുമായി ചേർന്ന് https://yalla365.net എന്ന പ്രത്യേക പേജ് തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.