മനാമ: കോവിഡ് -19 ചികിത്സ പരീക്ഷണത്തിെൻറ ഭാഗമായി ഹൈഡ്രോക്സി േക്ലാറോക്വിൻ ഉപയോഗിക്കുന്ന ആദ്യ രാജ്യങ്ങളില്‍ ബഹ്റൈന്‍ ഉള്‍പ്പെട്ടതായി ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. അന്താരാഷ്ട്ര രംഗത്ത് ഇക്കാര്യത്തില്‍ ബഹ്റൈന്‍ ഒന്നാം നിരയിലെത്താന്‍ സാധിച്ചത് നേട്ടമാണ്. ഹൈഡ്രോക്സി േക്ലാറോക്വിൻ മരുന്നുപയോഗിച്ച് ചികിത്സ നടത്തുന്നതിലൂടെ രോഗം മൂർച്ഛിക്കാതിരിക്കുമെന്ന് വ്യക്തമായിട്ടുണ്ട്.
ബഹ്റൈനില്‍ ആദ്യ കോവിഡ് വൈറസ് ബാധ കണ്ടെത്തിയത് ഫെബ്രുവരി 24നായിരുന്നു. ഫെബ്രുവരി 26ന് പ്രസ്തുത മരുന്ന് ഉപയോഗിച്ചുതുടങ്ങിയിരുന്നു. ചൈന, കൊറിയ എന്നീ രാജ്യങ്ങളില്‍ ഹൈഡ്രോക്സി േക്ലാറോക്വിൻ ഉപയോഗിച്ച് ചികിത്സ നടത്തുകയും ഇതിലൂടെ ധാരാളം പേര്‍ക്ക് രോഗമുക്തി നേടാന്‍ സാധിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.കോവിഡ് -19 ചികിത്സ പരീക്ഷണം: ആദ്യ രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന്‍ അടിസ്ഥാനപരമായി മലേറിയക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്സി േക്ലാറോക്വിൻ. കോവിഡ് രോഗികള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകളില്‍ പലതും മലേറിയക്കും ഉണ്ടാവാറുള്ളതിനാലാണ് ഈ മരുന്നുപയോഗിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.