മനാമ: ബഹ്റൈനിൽ സഹതാമസക്കാരനെ നമസ്കരിക്കുന്നതിനിടെ ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 39കാരനായ ഇന്ത്യൻ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി.
നമസ്കാരത്തിൽ സുജൂദ് ചെയ്യുന്നതിനിടെയാണ് മുഹമ്മദ് യൂസുഫ് മുഹമ്മദ് എന്ന സഹപ്രവർത്തകനെ പ്രതി ആവർത്തിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇരുവരും റസ്റ്റാറന്റ് ജീവനക്കാരാണ്.
രണ്ടുപേരും താമസിച്ചിരുന്ന മുറിയിൽ വെച്ചാണ് സംഭവം നടന്നത്. അടിയുടെ ആഘാതത്തിൽ ബോധരഹിതനായ ഇരയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കുകൾ കാരണം മരണം സംഭവിക്കുകയായിരുന്നു. 25 വർഷത്തെ തടവിനുശേഷം പ്രതിയെ നാടുകടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.